വിഖ്യാത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

വിഖ്യാത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠനേടി.  രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഗസല്‍ രംഗത്തെ അതികായനായി അറിയപ്പെടുന്ന പങ്കജ് ഉധാസ് പിന്നണി ഗാനരംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. മഹേഷ് ഭട്ടിന്റെ നാമിലെ ചിട്ടി ആയി ഹെ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News