പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു. 84 വയസ്സായിരുന്നു. തൃപ്പുണിത്തുറയിൽ മകന്റെ വസതിയിൽ ആയിരുന്നു താമസം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മകന്റെ വീട്ടിലായിരുന്നു അന്ത്യം.
ALSO READ: മഹാകാവ്യം എഴുതാതെ മഹാകവിയായ കേരളത്തിന്റെ ആശാൻ വിടവാങ്ങിയിട്ട് ഒരു നൂറ്റാണ്ട്
കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ മലയാളസാഹിത്യത്തിനു നൽകിയ എഴുത്തുകാരിയായിരുന്നു കെ ബി ശ്രീദേവി. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ എന്നിവയാണ് പ്രധാന കൃതികൾ. നിർമല എന്ന കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കുങ്കുമം അവാർഡ്, നാലപ്പാടൻ നാരായണ മേനോൻ അവാർഡ്, വി.ടി. അവാർഡ്, ജ്ഞാനപ്പാന അവാർഡ്, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രാചീന ഗുരുകുലങ്ങൾ കേരള സംസ്ക്കാരത്തിന് നൽകിയ സംഭാവന എന്ന വിഷയത്തിൽ ഗവേഷണ ഗ്രന്ഥം രചിച്ചു.
ALSO READ: കേരളത്തെ പൂര്‍ണമായും അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍: എം മുകുന്ദന്‍
ഭർത്താവ്: കെ.ബി. നമ്പൂതിരിപ്പാട്. മക്കൾ: ഉണ്ണി, ലത, നാരായണൻ.
സംസ്കാരം വൈകീട്ട് നാലിന് തൃപ്പൂണിത്തുറയിൽ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here