ധോണിയോട് കടുത്ത ആരാധന, കാണണമെന്ന ആഗ്രഹവുമായി സൈക്കിൾ ചവിട്ടി എത്തിയത് 1200 കിലോമീറ്റർ

dhoni fan

ഇഷ്ട താരങ്ങളോടുള്ള ആരാധനകൊണ്ട് അവരെയൊന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അവരുടെ വാഹനങ്ങൾ പിന്തുടരുന്നതും, വീടിനുമുന്നിൽ കാത്തുനിൽക്കുന്നതുമൊക്കെയായ ഒരുപാട് സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഹേന്ദ്രസിങ് ധോണിയെ കാണാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ഒരു ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Also Read; വേട്ടയ്യനില്‍ രജനിയുടെ പ്രതിഫലം 100 കോടിക്ക് മുകളില്‍, മഞ്ജു വാര്യയുടേയും അമിതാഭ് ബച്ചന്റെയും പ്രതിഫലം ഞെട്ടിപ്പിക്കുന്നത്

ദില്ലി സ്വദേശിയായ ഗൗരവ് കുമാറെന്ന യുവാവാണ് 1200 കിലോമീറ്റര്‍ റാഞ്ചി വരെസൈക്കിള്‍ ചവിട്ടി ധോണിയെ കാണാനെത്തിയത്. കൂടാതെ ധോണിയുടെ ഫാം ഹൗസിനു മുന്നില്‍ ടെന്റടിച്ച് താമസിക്കുകയും ചെയ്തു. ധോണിയെ കണ്ട വിഡീയോയും ചിത്രങ്ങളും ഗൗരവ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read; പഷ്തൂണ്‍ വേഷത്തില്‍ സുന്ദരനായി റാഷിദ് ഖാന്‍ പുതുജീവിതത്തിലേക്ക്; വൈറലായി അഫ്ഗാന്‍ താരത്തിന്റെ വിവാഹം

ഗൗരവ് ഇതിന് മുമ്പും ധോണിയെ കാണാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ചൈന്നെയില്‍ ഐപിഎല്‍ നടക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ഗൗരവ് സൈക്കിള്‍ ചവിട്ടി എത്തിയിട്ടുണ്ട്. എന്നാൽ അന്ന് ധോണിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇക്കുറി ഗൗരവിന്റെ ആഗ്രഹം സഫലമായി. ഗൗരവിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

Fan cycles 1,200 km to Meet MS Dhoni, Camps Outside his Farmhouse
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News