അമിതാഭ് ബച്ചന് ബൈക്കിൽ ലിഫ്റ്റ് നൽകി ആരാധകൻ; നന്ദി പറഞ്ഞ് താരം

ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്‍. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗതാ​ഗതക്കുരുക്കിൽ പെട്ട തന്നെ കൃത്യസമയത്ത് ഷൂട്ടിം​ഗ് സെറ്റിലെത്തിച്ച ബൈക്ക് യാത്രക്കാരന് നന്ദിയും താരം അറിയിച്ചു. ‘ബെെക്ക് ഓടിച്ചത് ആരാണെന്ന് അറിയില്ല, പക്ഷേ അയാൾ എന്നെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി എത്തിച്ച ആ മഞ്ഞ ടി-ഷർട്ടുകാരന് നന്ദി,’ അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിലവിൽ താരം ചിത്രീകരണ വേളയിലെ അപകടത്തെ തുടർന്ന് വിശ്രമത്തിലായത് കൊണ്ട് ഈ ചിത്രം എന്ന് എടുത്തതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതികരണങ്ങൾ നിരവധിയാണ് എത്തിയത്. ഒപ്പം ഇരുവരും ഹെൽമെറ്റ് ധരിക്കാത്തതും ആരാധകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രഭാസും ദീപിക പദുക്കോണും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണത്തിനിടെയായിരുന്നു ബച്ചന് അപകടം സംഭവിച്ചത്.
ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. കുറച്ച് നാളുകളായി വിശ്രമത്തില്‍ കഴിയുകയായിരുന്നു ബച്ചന്‍.

അടുത്തിടെ, റിഭു ദാസ് ഗുപ്ത രചനയും സംവിധാനവും നിര്‍വഹിച്ച ‘സെക്ഷന്‍ 84’ന്റെ സെറ്റിലും അദ്ദേഹം ജോയിന്‍ ചെയ്തിരുന്നു. ഡയാന പെന്റി, അഭിഷേക് ബാനര്‍ജി, നിമ്രത് കൗര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News