മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥനയുമായി ആരാധകൻ

റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥന നടത്തുന്ന ആരാധകന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വനിതാ പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ ‘തന്നെ വിവാഹം ചെയ്യുമോ ശ്രേയങ്കാ പാട്ടിൽ’ എന്ന ഹോൾഡിം​ഗ് ആരാധകർ ഉയർത്തി കാട്ടി. ഡ​ഗ് ഔട്ടിൽ ആരാധക പ്രതികരണം കണ്ട ശ്രേയങ്ക പാട്ടിലും സഹതാരങ്ങളും ചിരിക്കുന്നുമുണ്ട്.

ALSO READ: കറികളൊന്നും വേണ്ട! ഉരുളക്കിഴങ്ങുണ്ടെങ്കില്‍ ഉച്ചയ്‌ക്കൊരുക്കാം കിടിലന്‍ ചോറ്

കർണാടക സ്വദേശിയായ ശ്രേയങ്ക ഇന്ത്യയ്ക്കായി ആറ് ട്വന്റി 20യും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ നാലും ട്വന്റി 20യിൽ എട്ടും വിക്കറ്റുകൾ യുവ ഓൾ റൗണ്ടർ സ്വന്തമാക്കി കഴിഞ്ഞു.

അതേസമയം വനിതാ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് വനിതകൾ തുടർച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ്. എട്ട് വിക്കറ്റിന്റെ ജയമാണ് സ്മൃതി മന്ദാനയും ടീമും നേടിയത്. ഇതിനിടയിലെ സംഭവങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ALSO READ: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News