യുവതാരങ്ങൾ കാത്തിരിക്കുന്നു, നിങ്ങൾ കളി മതിയാക്കൂ; രോഹിത് ശര്‍മക്കും വിരാട് കൊഹ്ലിക്കുമെതിരെ ആരാധക രോഷം

rohit Sharma Virat Kohli

തുടർച്ചയായി മുതിർന്ന താരങ്ങൾ നിരാശപ്പെടുത്തിയതോടെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. രോഹിത് ശര്‍മക്കും വിരാട് കൊഹ്ലിക്കുമെതിരെ വൻ വിമർശനമാണ് ആരാധകരുടെ ഭാ​ഗത്തുനിന്നുണ്ടാകുന്നത്. ഇത്തരത്തിൽ കളിക്കുകയാണെങ്കിൽ ഇരുവരും വിരമിക്കുന്നതാണ് നല്ലതെന്ന് ആരാധകർ കുറിച്ചു.

പൂനെയിൽ ​ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ രോഹിത് സംപൂജ്യനായിരുന്നു. രണ്ടാം ഇന്നിങ്സില്‍ എട്ടു റൺസെടുത്ത് മടങ്ങുകയും ചെയ്തു. കൊഹ്ലിയാകട്ടെ ആദ്യ ഇന്നിങ്സില്‍ ഒരു റണ്ണും രണ്ടാം ഇന്നിങ്സില്‍ 7 റണ്‍സുമാണ് സ്കോർ ബോർഡിലേക്ക് സംഭാവന ചെയ്തത്.

Also Read: ‘ഒരു ടീമായി ഞങ്ങൾ പരാജയപ്പെട്ടു, ആരെയും കുറ്റപ്പെടുത്തുന്നില്ല’; തോൽവിയിൽ പ്രതികരണവുമായി രോഹിത്

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം 5, 0, 39, 16*, 24, 39, 14, 13, 131, 19, 2, 55, 103, 6, 5, 23, 8, 2, 52, 0 എന്നിങ്ങനെയാണ് രോഹിത്തിന്റെ പ്രകടനം. കൊഹ്ലിയുടെ അവസാന 11 ഇന്നിങ്സിലെ പ്രകടനം 38, 12, 46, 17, 6, 29, 47, 0, 70, 1, 17 ഇങ്ങനെയാണ്.

ആഭിമന്യു ഈശ്വറിനെയും ഋതുരാജ് ഗെയ്ക്‌വാദിനെയും പോലുള്ള യുവതാരങ്ങള്‍ അവസരം ലഭിക്കാതെ പുറത്തുനിൽക്കുകയാണെന്നും. ഇനിയെങ്കിലും ഇവർ വിരമിക്കണമെന്നുമാണ് ആരാധകർ എക്സിൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News