അമ്മയുടെ ചിതാഭസ്മം വേദിയിലേക്ക് വലിച്ചെറിഞ്ഞ് ഇഷ്ടം പ്രകടിപ്പിച്ച് ആരാധകന്‍; അമ്പരന്ന് ഗായിക

തങ്ങളുടെ ഇഷ്ടതാരങ്ങളോട് വിവിധ രീതിയിൽ ആരാധന പ്രകടിപ്പിക്കുന്ന ആളുകളെപ്പറ്റി നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വിചിത്രമായ രീതിയിൽ ആമേരിക്കൻ ഗായികയോട് ഇഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് ഒരാൾ.

Also Read: “കല്ലുവെട്ടി നടന്നവനെ കെഎഎസിലേക്കെത്തിച്ച അടാട്ട് മാഷ്”; ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ പിങ്കിനോട് ഒരു ആരാധകന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത് തത്സമയ സംഗീത പരിപാടിക്കിടെ ആരാധകന്‍ അമ്മയുടെ ചിതാഭസ്മം വേദിയിലേക്ക് എറിഞ്ഞു കൊണ്ടായിരുന്നു. ബ്രിട്ടീഷ് സമ്മര്‍ ടൈം ഫെസ്റ്റിവലിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന സംഗീത പരിപാടിക്കിടേയാണ് സംഭവം. സമ്മര്‍ കാര്‍ണിവല്‍ ടൂറിന്റെ ഭാഗമായാണ് പിങ്ക് ലണ്ടനിലെത്തിയത്.

Also Read: “ആളുകൾ തിയറ്ററുകൾ അടിച്ചുതകർക്കാത്തത് ഭാഗ്യം”; ആദിപുരുഷിനെതിരെ അലഹബാദ് ഹൈക്കോടതി

ആരാധകന്‍ ചിതാഭസ്മം വലിച്ചെറിയുന്നത് കണ്ട് പിങ്ക് അമ്പരയ്ക്കുന്നതും ആ കവര്‍ എടുത്ത് എറിഞ്ഞയാളോട് ഇത് നിങ്ങളുടെ അമ്മയുടെ ചിതാഭസ്മം ആണോ എന്ന് പിങ്ക് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ആരാധകന്റെ ഈ പ്രവൃത്തിയെ കുറിച്ച് എന്ത് പറയണമെന്ന് അറിയില്ലെന്നും അവര്‍ പ്രതികരിക്കുന്നു. ഈ കവര്‍ താഴെ വെച്ചതിന് ശേഷം പിങ്ക് സംഗീത പരിപാടി തുടരുകയും ചെയ്തു.ഈ സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News