രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം, 250 കിലോ ഭാരമുള്ള പ്രതിമ പ്രതിഷ്ഠ; രൂപം കണ്ട് ഇതേത് തലൈവരെന്ന് സോഷ്യൽ മീഡിയ

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് രജനിയുടെ പ്രത്യേകത. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമായ ജയിലർ വലിയ വിജയമാണ് കരസ്ഥമാക്കിയത്. ഇപ്പോഴിതാ തമിഴ്‌നാടിന്റെ സ്വന്തം തലൈവർക്ക് വേണ്ടി ഒരു ക്ഷേത്രം പണിയാൻ തുടങ്ങിയിരിക്കുകയാണ് ഒരു ആരാധകൻ.

ALSO READ: നേപ്പാളില്‍ ശക്തമായ ഭൂചലനം, 69 പേർ മരണപ്പെട്ടു

മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. തലൈവരുടെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്. ആരാധകരില്‍ ഒരാള്‍ നിർമിച്ച ഈ ക്ഷേത്രത്തിൽ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം, തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോൾ. ജയ് ഭീം സിനിമയുടെ സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News