നയൻതാരയുടെ സ്കിൻ കെയർ കമ്പനിക്കെതിരെ ആരാധകർ രംഗത്ത്, മറുപടി പറയാതെ താരം

നയൻതാരയുടെ സ്കിൻ കെയർ കമ്പനിക്കെതിരെ ആരാധകർ രംഗത്ത്. 9 സ്‍കിൻ എന്ന സരംഭത്തിന് എതിരെയാണ് ആരാധകരില്‍ ചിലര്‍ എത്തിയത്. സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ടെന്നും, പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയൻതാരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും പലരും വിമര്‍ശിക്കുന്നു.

ALSO READ: സാമ്രാജ്യം തിരിച്ചുപിടിച്ച് മമ്മൂട്ടി, നിരന്തര വിജയങ്ങൾ: വാഴ്ത്തി സോഷ്യൽ മീഡിയ

സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചത്. ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നുവെന്നായിരുന്നു താരം 9 സ്‍കിന്നിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ വന്ന വിമര്‍ശനങ്ങള്‍ക്ക് ഒന്നും തന്നെ താരം മറുപടി പറഞ്ഞിട്ടില്ല. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരം കമ്പനി രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News