‘മോദിയോട് ഗോ ബാക് പറയാൻ മനുഷ്യരെ ചിന്തിപ്പിച്ചതിന്’, ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ

ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ. ധ്രുവ് രതീയുടെ പേരിൽ നിലമ്പൂരിലെ ജനതപ്പടിയിലാണ് ഫാൻസ്‌ അസോസിയേഷൻ ആരംഭിച്ചിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള ഒരു ഫ്‌ളെക്‌സ് കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സോഷ്യൽ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്.

ALSO READ: ‘മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരന്റെ ജീർണിച്ച മൃതദേഹം, ശരീരത്തിൽ നായയുടെ കടിയേറ്റ പാട്’, മരണകാരണം സ്ഥിരീകരിക്കാനാവാതെ പൊലീസ്; സംഭവം ഹൈദരാബാദിൽ

ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കാലങ്ങളായി നുണകൾ കൊണ്ട് തീർത്ത കൊട്ടാരം കാണിച്ചു മോഹിപ്പിച്ച മോദിക്കും ബിജെപിക്കും ഒരു യൂട്യൂബർ നൽകിയ മറുപടിയാണ് അയോധ്യയുടെ മണ്ണിലടക്കം നേരിട്ട കനത്ത തിരിച്ചടി. ബിജെപി മുന്നോട്ട് വെക്കുന്ന അജണ്ടകളുടെ സത്യാവസ്ഥ എന്താണെന്ന് സാധാരണക്കാരായ മനുഷ്യരോട് വിളിച്ചു പറയുന്നത് ധ്രുവ് റാതീ എന്ന ചെറുപ്പക്കാരനാണ്. വർണ്ണക്കടലാസിൽ പൊതിഞ്ഞു ബിജെപി സർക്കാർ നൽകിയ സമ്മാനങ്ങളിൽ മുഴുവൻ ഒരു ജനതയെ കൊത്തിവലിക്കാൻ മാത്രം വിഷം നിറഞ്ഞ വർഗീയയുടെ കച്ചവട തന്ത്രത്തിന്റെ പാമ്പുകളാണ് എന്ന് ധ്രുവ് നിരന്തരമായി തൻ്റെ യൂട്യൂബ് ചാനലിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

ALSO READ: മോഹൻലാൽ ആരാധകരെ നിരാശരാക്കി ആ വാർത്ത, ‘ജോഷിയുടെ റമ്പാൻ ഉപേക്ഷിക്കുന്നു’, കാരണം തിരക്കഥയോ? വാർത്ത സത്യമോ?

കഴിഞ്ഞ കാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവുമധികം സംസാരിച്ചത് ധ്രുവ് ആണെന്ന് നിസ്സംശയം പറയാം. തെരഞ്ഞെടുപ്പ്​ ഫലത്തിന്​ തൊട്ടുമുമ്പായി, തനിക്ക്​ പറയാനുള്ളത്​ അവസാന ശ്വാസം വരെ സധൈര്യം പറയുമെന്നാണ് ഇയാൾ ആവർത്തിച്ചത്. ഒരർത്ഥത്തിൽ ഒറ്റയ്ക്കൊരു പ്രതിപക്ഷമായി മാറുകയാരുന്നു ധ്രുവ് എന്ന് തന്നെ പറയാം. കുട്ടികൾ പോലും ധ്രുവ് പറയുന്ന രാഷ്ട്രീയം കേൾക്കാൻ തുടങ്ങിയെന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ബിജെപിയുടെ അടിവേര് തന്നെ പിഴുതെറിയും എന്നതിൽ സംശയിക്കേണ്ടതില്ല. കുട്ടികൾ ഏറ്റവുമധികം സമൂഹ മാധ്യമങ്ങളുമായി അടുത്തിടപഴകി ജീവിക്കുന്നത് കൊണ്ട് തന്നെ ഡിജിറ്റലായി രാഷ്ട്രീയവും അവരുടെ രക്തത്തിൽ അലിഞ്ഞു ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News