ജര്‍മന്‍ ടീമുകളായ എഫ്സി കാള്‍ സീസ് ജെനയുടെയും ബിഎസ്ജി ചെമി ലീപ്സിഗിന്റെയും ആരാധകര്‍ തമ്മിലടിച്ചു. 79 പേര്‍ക്ക് പരിക്കേറ്റതായി ക്ലബ്ബുകള്‍ അറിയിച്ചു. ഫോർ ടയര്‍ മത്സരത്തിന് ശേഷമായിരുന്നു ഏറ്റുമുട്ടൽ. ശനിയാഴ്ചത്തെ മത്സരത്തിന് ശേഷം, രണ്ട് ആരാധക സംഘങ്ങള്‍ തമ്മിൽ അടിക്കുകയായിരുന്നു. കൈയാങ്കളിയെ തുടർന്ന് പൊലീസ് ഇടപെടുകയും കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തു.
പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ച് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. ജെന 5-0ന് വിജയിച്ചതിന് ശേഷമായിരുന്നു അടി. ഹോം ആരാധകരുള്ള സ്റ്റാന്‍ഡിലേക്ക് കടക്കാൻ സന്ദർശകരായ ലെപ്സിഗില്‍ നിന്നുള്ള വലിയ സംഘം ‘ബഫര്‍ ഏരിയ’യിലൂടെ അക്രമാസക്തമായി കടന്നുപോയതിനെ തുടർന്നാണ് അക്രമമുണ്ടായത് എന്ന് ക്ലബ് അറിയിച്ചു.
Read Also: റൂബനും പിള്ളേരും പൊളിക്കുന്നു; എവർട്ടനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്
ജെന ആരാധകര്‍ക്ക് നേരെ എതിർ ക്ലബുകാർ പടക്കം എറിയുകയായിരുന്നു. ഭാഗ്യവശാല്‍, പടക്കങ്ങൾ ലക്ഷ്യത്തിലെത്തിയില്ല. ഈ രീതിയില്‍ മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരിക്കേല്‍പ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നിന്ദ്യമാണെന്ന് ചെമി ലെപ്സിഗ് പറഞ്ഞു. അക്രമത്തെയും ക്ലബ് അപലപിച്ചു. ഭാവിയില്‍ ഇത്തരം സമീപനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ തലങ്ങളിലും പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here