ഏറെ പ്രതീക്ഷിച്ചിരുന്നു; അവസാനം പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ നിരാശരായി

കഴിഞ്ഞ ദിവസമായിരുന്നു നടൻ പ്രഭാസിന്റെ പിറന്നാൾ. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഏറെ പ്രതീക്ഷയിൽ കാത്തിരുന്ന ആരാധകർക്ക് ഇപ്പോൾ നിരാശയാണ് ഉണ്ടായിരിക്കുന്നത്. പ്രഭാസിൻ്റെ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കാൻ ആയിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

പ്രഭാസിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്‌ഡേറ്റുകൾ ആരാധകർ പിറന്നാൾ ദിനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ദി രാജാ സാബ് ഒഴികെ, പ്രഭാസിൻ്റെ വരാനിരിക്കുന്ന മറ്റ് സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും പ്രഭാസിന് [പിറന്നാൾ സർപ്രൈസുകൾ ഒന്നുമുണ്ടായില്ല എന്നതാണ് ആരാധകർക്കിടയിൽ നിരാശ ജനിപ്പിക്കുന്നത്.

ALSO READ: ‘ആ മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്സ് അങ്ങനെ ആയിരുന്നില്ല; ഒർജിനൽ കാണിച്ചിരുന്നെങ്കിൽ വലിയ പ്രശ്നം ഉണ്ടായേനെ’: എസ് എൻ സ്വാമി

എന്നാൽ രാജാ സാബ് സിനിമയുടെ പ്രവർത്തകർ പുറത്തിറക്കിയ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിക്കുകയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്തു.പ്രഭാസിന്റേതായി സലാർ 2, കൽക്കി 2, സ്പിരിറ്റ് എന്നിവയും അണിയറയിലുണ്ട്. അതേസമയം, ഈ സിനിമയുടെ പ്രവർത്തകരിൽ നിന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററോ മറ്റ് അപ്‌ഡേറ്റുകളോ പുറത്തുവിട്ടിട്ടില്ല എന്നതാണ് പിറന്നാൾ ദിനത്തിൽ പ്രഭാസ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. അതേസമയം പ്രഭാസിന്റെ രണ്ട് പഴയ സിനിമകൾ വീണ്ടും റീ റിലീസ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News