ഏകദിനം ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ നിറഞ്ഞാടിയപ്പോള്‍ 273 എന്ന ലക്ഷ്യം ഇന്ത്യ 35 ഓവറില്‍ മറികടന്നു. അതേസമയം ഗാലറിയില്‍ ചില ആരാധകരും മൈതാനത്തെന്ന പോലെ വമ്പനടികള്‍ക്ക് മുതിര്‍ന്നു.
ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്‍റെ കാരണം വ്യക്തമല്ല. വാക്കുതര്‍ക്കത്തില്‍ നിന്ന് തുടങ്ങിയ സംഘര്‍ഷം കൂട്ട മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു. വലിയ വിമര്‍ശനങ്ങളാണ് തമ്മിലടിയുടെ വീഡിയോയ്ക്ക് കമന്‍റായി വരുന്നത്. സംഘര്‍ഷത്തിന്‍റെ ഇരുപക്ഷത്തും ഇന്ത്യന്‍ ആരാധകര്‍ തന്നെയാണെന്ന് നിഗമനം.
ALSO READ: ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം, ആനയുടെ ചവിട്ടേറ്റ് മരണമെന്ന് സംശയം
അതേസമയം, രോഹിത് ശര്‍മ്മ (84 പന്തില്‍ 131), ഇഷാന്‍ കിഷന്‍ (47 പന്തില്‍ 47), വിരാട് കോലി (56 പന്തില്‍ 55*) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ 35 ഓവറില്‍ ജയം സ്വന്തമാക്കി. കൊഹ്ലിക്കൊപ്പം ശ്രേയസ് അയ്യര്‍ (23 പന്തില്‍ 25*) പുറത്താവാതെ നിന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 272/8 (50), ഇന്ത്യ- 273/2 (35). തകര്‍പ്പന്‍ സെഞ്ചുറിയുമായി രോഹിത്താണ് കളിയിലെ താരം. റാഷിദ് ഖാനാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ, ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് അഫ്‌ഗാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര നാലും ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഷര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും പേരിലാക്കി.
View this post on Instagram
ALSO READ: ജിഫ്രി തങ്ങളെ അപമാനിച്ച സംഭവം, പാണക്കാട്ടേക്ക് പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here