പൊരിഞ്ഞ അടി, ഡല്‍ഹി ഹൈദരാബാദ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്: വീഡിയോ

ശനിയാഴ്ച്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസ്‌ഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ഒരു കൂട്ടം കാണികള്‍ തമ്മില്‍ കൂട്ടത്തല്ല്. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് സംഭവം. ആറോളം യുവാക്കള്‍ തല്ല് കൂടുന്നതും ഇടികൊണ്ട് കസേരകള്‍ക്ക് മുകളിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇവരില്‍ ചിലരുടെ കയ്യില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്‍റെ കൊടികളുമുണ്ട്. എന്നാല്‍ തല്ലുകൂടാനുണ്ടായ കാരണം വ്യക്തമല്ല. അതേസമയം ടോസ് നോടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയപ്പോള്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ഏഴ് റണ്‍സ് ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പത്ത് ടീമുകളുടെ പട്ടികയില്‍ അവസാനമാണ് ഡല്‍ഹി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News