തമിഴ് നടൻ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തില്‍ പൂജ ചെയ്ത് ആരാധകര്‍. മാസങ്ങൾക്ക് മുൻപ് രജനിയുടെ കടുത്ത ആരാധകരില്‍ ഒരാളായ കാര്‍ത്തിക് മഥുരയിലെ തിരുമംഗലത്താണ് സൂപ്പർസ്റ്റാറിന് വേണ്ടി ക്ഷേത്രം പണിതത്. പിറന്നാള്‍ വരുന്നത് പ്രമാണിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പൂജകൾ നടന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നു.
ALSO READ: സ്ത്രീധനത്തെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ, ഇതാണ് ഞങ്ങളുടെ ലാലേട്ടനെന്ന് ആരാധകർ
ഡിസംബർ പന്ത്രണ്ടാം തിയതി ആയിരുന്നു രജനികാന്തിന്റെ പിറന്നാൾ. അന്നേദിവസം നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ പൂജയ്ക്ക് വേണ്ടി എത്തിയത്. പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി. 250 കിലോഗ്രാം ഭാരം വരുന്ന പ്രതിമയാണ് സൂപ്പര്‍ താരത്തിന്‍റേതായി ക്ഷേത്രത്തിൽ നിര്‍മിച്ചിരിക്കുന്നത്.
‘നെയ്യും പാലുമുള്‍പ്പെടെയുള്ളവ നേര്‍ച്ചയായി നേര്‍ന്നായിരുന്നു പൂജ. 73 ഭാഷകളില്‍ ആശംസകള്‍ എഴുതി അയയ്ക്കുക്കും, തനിക്കും തന്‍റെ വരുംതലമുറിയിലുള്ളവര്‍ക്കും രജനികാന്താണ് കുലദൈവം’, ക്ഷേത്രം പണിത കാര്‍ത്തിക് എന്ന യുവാവ് പിറന്നാൾ ആഘോഷത്തെ കുറിച്ച് പറഞ്ഞു. അതേസമയം, വരും വര്‍ഷങ്ങളില്‍ രജനിയുടെ പിറന്നാളിന് രജനി ചതുര്‍ത്ഥി ആഘോഷിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.
#WATCH | Tamil Nadu: Fans of actor Rajinikanth offered prayers at Rajinikanth temple in Madurai on the occasion of his birth anniversary. pic.twitter.com/Ski0udt9sf
— ANI (@ANI) December 12, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here