“എന്തിന് ഇത് ചെയ്തു” കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ ഞെട്ടലോടെ ആരാധകർ

ഇൻസ്റ്റഗ്രാം റീൽസ് വഴി പ്രശസ്തയായ നൃത്ത അധ്യാപിക ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയയുടെ (32) മരണത്തിൽ ഞെട്ടലോടെ ആരാധകർ. കഴിഞ്ഞ ദിവസമാണ് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്തു വരുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇവർ ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Also read: നടന്‍ ബൈജുവിന്റെ മകള്‍ക്ക് എംബിബിഎസ്; ഡോ. വന്ദനയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം

വാർത്തകൾ സത്യമാവരുതെന്നാണ് പ്രാർഥിച്ചത്, സഹിക്കാൻ പറ്റുന്നില്ല ചേച്ചി എന്നൊക്കെയാണ് താരത്തിൻ്റെ അവസാന വീഡിയോയ്ക്ക് ആരാധകർ കമൻ്റ് ചെയ്യുന്നത്. ഇത്രയും സന്തോഷമായി വിഡിയോകൾ ചെയ്ത ചേച്ചി എന്തിന് ഇങ്ങനൊരു കാര്യം ചെയ്തു തുടങ്ങി വേർപാടിന്റെ സങ്കടവും കമന്റായി വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വളരെ യധികം ചിരിച്ച് സന്തോഷത്തോടെയാണ് കൃഷ്ണപ്രിയ ആ വിഡിയോയിലെത്തിയത്.

also read: താരങ്ങൾ താടി വെക്കുന്നതിന് പിന്നിലെന്ത് ? വികെ ശ്രീരാമന് മോഹൻലാലിൻ്റെ മറുപടി

വിഷം അകത്ത് ചെന്ന നിലയില്‍ കിടപ്പുമുറിയില്‍ അവശനിലയിലാണ് കൃഷ്ണപ്രിയയെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News