‘ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ചതി’, പഞ്ചാബിനെതിരായ മത്സരത്തിൽ ഹാർദിക്കിന് പുറത്തുനിന്ന് സഹായം ലഭിച്ചു, തെളിവുകൾ

ഐപിഎലിൽ മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ ചതി നടത്തിയതായി റിപ്പോർട്ടുകൾ. പഞ്ചാബിനെതിരെ നടന്ന സീസണിലെ 33ാം മത്സരത്തിലാണ് സംഭവം. മത്സരത്തില്‍ ഡി.ആര്‍.എസ് എടുക്കുന്നതില്‍ ‘പുറത്ത് നിന്നും’ മുംബൈക്ക് സഹായം ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

ALSO READ: മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിനിടെ ഡഗ് ഔട്ടില്‍ ഇരിക്കുകയായിരുന്ന മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങള്‍ക്ക് ഡി.ആര്‍.എസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് ഇപ്പോൾ വ്യക്തമാകുന്നത്. ടിം ഡേവിഡിന്റെ ഈ ചതി പുറത്തുവന്ന വിഡിയോയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ALSO READ: അവർ ഒന്നിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോൾ അതിന് അനുവദിക്കില്ല: സുചിത്ര

അതേസമയം, ഇക്കാര്യം പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ അമ്പയറോട് ചൂണ്ടിക്കാണിച്ചെങ്കിലും അമ്പയര്‍ യാതൊരു നടപടിയുമെടുത്തില്ല. ഇത് മത്സരത്തിനിടെ ചർച്ചയാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ 15ാം ഓവറിലാണ് സംഭവം നടന്നത്. ടിം ഡേവിഡിന്റെ നിര്‍ദേശത്തിനെ തുടർന്ന് മുംബൈ ഡി.ആര്‍.എസ് എടുക്കുകയും വിധി മുംബൈക്ക് അനുകൂലമാവുകയുമായിരുന്നു. മത്സരത്തിൽ രണ്ട് തവണ ടിം ഡേവിഡ് ഈ ചതി ആവർത്തിച്ചെന്നും ഹര്‍ദിക് പാണ്ഡ്യ ഇതിന് കൂട്ടുനിന്നെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News