ലക്നൗ സൂപ്പര്‍ ജയന്റ്സ് ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത; മത്സരം കാണാന്‍ സൗജന്യ പാസ്

ലക്നൗ സൂപ്പര്‍ ജയന്റ്സ് ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത പരിശീലന മത്സരം കാണാന്‍ സൗജന്യ പാസ് നല്‍കും.ബുധനാഴ്ച ലക്നൗ ഹോം ഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമിലെ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞുള്ള മത്സരം നടക്കുക. മത്സരം കാണാന്‍ സൗജന്യ ടിക്കറ്റിനായി ആരാധകര്‍ ഫ്രാഞ്ചൈസിയുടെ വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Also Read: ‘സ്‌റ്റോറേജ് ലാഭിക്കാം’; പുതിയ ഫീച്ചറുകളും പുതുമകളുമായി ആന്‍ഡ്രോയിഡ് 15

വൈകുന്നേരം 6:00 മണിക്കാണ് മത്സരം. സ്റ്റേഡിയത്തില്‍ എല്‍എസ്ജിയുടെ ഓപ്പണ്‍ പരിശീലന മത്സരമായിരിക്കുമെന്ന് എല്‍എസ്ജി മാനേജ്മെന്റ് അറിയിച്ചു. ഐപിഎല്‍ 17-ാം സീസണ്‍ മാര്‍ച്ച് 22 നാണ് ആരംഭിക്കുന്നത്.

എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് മത്സരം. മാര്‍ച്ച് 24 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ ജയന്റ്സിന്റെ സീസണിലെ ആദ്യ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News