മലയാളത്തിന്റെ വരപ്രസാദം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

മലയാളത്തിന്റെ വരപ്രസാദം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് വിട. എടപ്പാള്‍ നടുവട്ടത്തെ വീട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.

Also Read: സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നയാൾ ‘-ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വേർപാടിൽ മോഹൻലാൽ

മലയാളത്തിന്റെ വരയുടെ തമ്പുരാന് ജന്മ നാടിന്റെ വിട. വരയുടെ മായാത്ത രേഖകള്‍ അവശേഷിപ്പിച്ചാണ് നമ്പൂതിരി കടന്നു പോകുന്നത്. നടുവട്ടത്തെ വീട്ടിലും, തൃശൂര്‍ ലളിത കലാ അക്കാദമിയിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറു കണക്കിന് പേരെത്തി

മക്കള്‍ പരമേശ്വരനും വാസുദേവനും അന്ത്യ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ രാജന്‍ പുഷ്പച്ചക്രമര്‍പ്പിച്ചു .ചെമ്പു തകിടിലും ,മണ്ണിലും ,ചായത്തിലും നമ്പൂതിരി അടയാളപ്പെടുത്തിയ കാലം വരും തലമുറകളിലും മിഴിവോടെ ബാക്കിയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News