ആവേശോര്‍ജ്ജം പകര്‍ന്ന വിപ്ലവസൂര്യന്‍; വിട പ്രിയ സഖാവേ…

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവര്‍ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവര്‍ക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ….’

മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ഭരണത്തില്‍ നടന്ന കണ്ണില്ലാത്ത പൊലീസ് ഭീകരതയുടെ ജീവിച്ചിരുന്ന രക്തസാക്ഷി സ.പുഷ്പനെ ആര്‍ക്കും മറക്കാനാവില്ല. യുവജന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിച്ചിരുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും.

1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവെയ്പ്പില്‍ 5 ഡിവൈഎഫ്‌ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്‍. സിപിഐഎംന്റെയും, ഡിവൈഎഫ്‌ഐയുടെയും സമരവീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിച്ചിരുന്ന രക്തസാക്ഷി.

ALSO READ:തളരാത്ത പോരാട്ടവീര്യം; സഖാവ് പുഷ്പന് വിട…

യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ നിരായുധരായ സമരക്കാര്‍ക്ക് നേരെ നേര്‍ക്കുനേര്‍ പൊലീസ് വെടി ഉതിര്‍ത്തപ്പോള്‍ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓര്‍മ്മിപ്പിച്ചാണ് ഓരോ നവംബര്‍ 25ഉം കടന്ന് പോകുന്നത്. ഇന്ത്യന്‍ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്‌നിയാണ് കൂത്തുപറമ്പ്.

വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവര്‍ ജീവന്‍ നല്‍കിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബര്‍ 25ന് വെടിയേറ്റ് വീണവരില്‍ സഖാവ് പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു. രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളില്‍ ഇന്നും ഊര്‍ജ്ജമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും പുഷ്പനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News