യുപിയില്‍ കര്‍ഷകനെ തല്ലിക്കൊന്നു, 5000 രൂപ നല്‍കാനുണ്ടെന്നാരാപിച്ചാണ് ക്രൂരത

യുപി മുസഫര്‍ നഗറില്‍ കര്‍ഷകനെ മര്‍ദ്ദിച്ചുകൊന്നു. കൃഷിയിടത്തില്‍ നിന്ന് കര്‍ഷകനെ പണമിടപാടുകാരനും കൂട്ടാളികളും സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടു പോകുകയായിരിന്നു. കക്ര വില്ലേജ് സ്വദേശിയായ ചൗനി റാമാണ് (50) ആണ്  കൊല്ലപ്പെട്ടത്. സുധീര്‍ സിംഗ് എന്നയാളില്‍ നിന്നാണ് ചൗനി റാം കടം വാങ്ങിയത്.

മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം  30,000 രൂപയാണ് സുധീര്‍ സിംഗില്‍ നിന്ന്  വാങ്ങിയത്. 45000 രൂപ തിരിച്ചടച്ചെന്നും ഇനിയും 5000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചൗനി റാമിനെ കൊലപ്പെടുത്തിയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ശനിയാഴ്ച് വൈകിട്ടോടെ  സ്വന്തം കരിമ്പ് പാടത്ത് ജോലി ചെയ്തിരുന്ന ചൗനി റാമിനെ തൊട്ടടുത്ത് താമസിക്കുന്ന സുധീര്‍ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് തല്ലുകയായിരിന്നു. ചൗനി റാമിന്റെ ആരോഗ്യ നില വഷളായത് തിരിച്ചറിഞ്ഞ സുധീര്‍ കര്‍ഷകന്‌റെ കുടുംബത്തെ വിവരം അറിയിച്ചു. ബന്ധുക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചൗനി റാമിന്‌റെ ബന്ധുക്കളും നാട്ടുകാരും റോഡ് തടഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുധീര്‍ സിംഗ് മകന്‍ ലക്കി എന്നിവരടക്കം നാല് പേരാണ് കേസിലെ പ്രതികള്‍. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എസ്.പി സത്യനാരായണന്‍ പര്‍ജാപത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News