മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന കാരണത്താൽ ബെംഗളൂരു മെട്രോയിൽ കർഷകന് യാത്ര നിഷേധിച്ചു. വസ്ത്രം മുഷിഞ്ഞതാണെന്ന കാരണം പറഞ്ഞ് മെട്രോയിലെ ജീവനക്കാർ കർഷകനെ തടഞ്ഞു. തലയില്‍ ചാക്കും ചുമന്നെത്തിയ കർഷകനെ അപമാനിക്കുന്ന സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടു.
Also Read; നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും, നടപടിക്കൊരുങ്ങി എംവിഡി
ബെംഗളൂരു രാജാജി നഗർ മെട്രോ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. കർഷകന്റെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നിട്ട് കൂടി തലയില്‍ ചുമടുമായെത്തിയ കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. കർഷകന്‍റെ തലച്ചുമടിൽ വസ്ത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. കർഷകന് യാത്ര നിഷേധിച്ചതിനെ കാർത്തിക് സി ഐരാനി എന്നയാൾ ചോദ്യംചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നിയമങ്ങളുടെ ലംഘനമൊന്നും കർഷകന്‍ നടത്തിയിട്ടില്ലെന്നും കാർത്തിക് പറയുന്നുണ്ട്.
കർഷകൻ സുരക്ഷാ ഭീഷണിയൊന്നും ഉണ്ടാക്കിയിട്ടില്ല. കുറച്ച് വസ്ത്രങ്ങള്‍ കൂടെ കൊണ്ടുപോകുന്നത് ബംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ബിഎംആർസിഎൽ) നിയമങ്ങള്‍ക്ക് എതിരല്ല എന്നും കാർത്തിക് സി ഐരാനി ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് കർഷകനെ മെട്രോയിൽ കയറാൻ അനുവദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ കർഷകനുണ്ടായ അസൌകര്യത്തില്‍ ബിഎംആർസിഎൽ ഖേദം പ്രകടിപ്പിച്ചു.
UNBELIEVABLE..! Is metro only for VIPs? Is there a dress code to use Metro?
I appreciate actions of Karthik C Airani, who fought for the right of a farmer at Rajajinagar metro station. We need more such heroes everywhere. @OfficialBMRCL train your officials properly. #metro pic.twitter.com/7SAZdlgAEH— Deepak N (@DeepakN172) February 24, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here