മൊബൈലിൽ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റു; കർഷകന് ദാരുണാന്ത്യം

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 50 കാരനായ കര്‍ഷകന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് ഈ ദാരുണ സംഭവം. ശ്രീപാല്‍ എന്ന കര്‍ഷനാണ് മരണപ്പെട്ടത്. കൃഷിയിടത്തില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. അപകടമറിഞ്ഞ വീട്ടുകാര്‍ സ്ഥലത്തെത്തി മൃതദേഹം വീട്ടിലെത്തിച്ചു. പിന്നീട് പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുടുംബത്തിന് ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration