കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഖനൗരിയില്‍ നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവഗുരുതരം. ഹൃദയ സ്തംഭനത്തിന് സാധ്യതയെന്നും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്ത ക്ഷമത കുറയുന്നതായും ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.
അതേസമയം 28 ദിവസം പിന്നിട്ട ദല്ലേവാളിന്റെ നിരാഹാര സമരത്തിന് പിന്തുണയറിയിച്ച് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകസംഘടകള്‍ അറിയിച്ചു. രാഷ്ട്രീയതര സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തിലാണ് മാര്‍ച്ച്.
മിനിമം താങ്ങുവില നിയമപരമാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here