‘ഇഞ്ചികൃഷി നശിപ്പിച്ചാലും, അരിക്കൊമ്പൻ ഉയിരാണ്’ ; അരിക്കൊമ്പന് പ്രതിമ നിർമിച്ച് കർഷകൻ

നാടുകടത്തപ്പെട്ടെങ്കിലും ഇന്നും അരിക്കൊമ്പൻ പോയ സങ്കടത്തിൽ കഴിയുന്നവരുണ്ട് ഇടുക്കിയിൽ. ഒരു കൂട്ടർക്ക് ശത്രുവാണെങ്കിൽ, മറ്റൊരു വിഭാ​​ഗത്തിന് ആരാധനയാണ് ഈ കാട്ടുക്കൊമ്പനോട്. അരിക്കൊമ്പന് വേണ്ടി മുന്‍പ് അണക്കരയിലെ ഓട്ടോത്തൊഴിലാളികള്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അരിക്കൊമ്പന് വേണ്ടി പ്രതിമ നിർമിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിയായ ബാബു. ഇടുക്കി കഞ്ഞിക്കുഴിയിൽ ആണ് സ്മാരകം .

Also Read: മുസ്ലിങ്ങൾ കട ഒഴിയണമെന്ന പോസ്റ്റർ പതിച്ചയാൾക്കെതിരെ കേസ്

അരിക്കൊമ്പനോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും കാരണം രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ബാബു പ്രതിമ നിർമിച്ചത്. 8 അടി ഉയരമുള്ള പ്രതിമയുടെ നിർമാണം ഒരു വർഷം മുൻപാണ് തുടങ്ങിയത്.തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുന്നിലാണ് അരിക്കൊമ്പന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റണമെന്ന പ്രതിഷേധം വ്യാപകമായ കാലത്തായിരുന്നു പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്.ഉരുക്ക് കമ്പികൾ കൊണ്ട് ചട്ടക്കൂട് ഉണ്ടാക്കി കോൺക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചാണ് പ്രതിമ നിർമിച്ചിരിക്കുന്നത്.അരിക്കൊമ്പനോടുള്ള സ്നേഹമാണ് ഇങ്ങനൊരു സ്മാരകം ഉണ്ടാക്കാനുള്ള കാരണമെന്ന് ബാബു പറയുന്നു.

Also Read: ‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ല; ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്’; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

അഞ്ചു വർഷം മുൻപ് 301 കോളനിയിൽ ബാബു കൃഷി ചെയ്ത ഇഞ്ചികൾ അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു.എന്നാൽ ഒരിക്കൽ പോലും തന്റെ കൃഷി നശിപ്പിച്ച അരിക്കൊമ്പനെ ബാബു ഒരിക്കലും വെറുത്തിട്ടില്ല. ഇഞ്ചി കൃഷി അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് ബാബു പ്രതിമ നിർമിക്കാൻ തീരുമാനിച്ചത്.കഞ്ഞിക്കുഴി പുന്നയാർ സ്വദേശി ബിനു ആണ് ശിൽപം നിര്‍മിച്ചിരിക്കുന്നത്.’അരിക്കൊമ്പൻ’ എന്ന് ബോർ‍ഡ് കൂടി വെച്ചതോടെ പ്രതിമ കൂടുതൽ ശ്രദ്ധനേടി.അരിക്കൊമ്പന്റെ ശില്പം കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News