തക്കാളിക്ക് രാജ്യമെങ്ങും തീവിലയാണ് ഇപ്പോൾ. പലയിടങ്ങളിലും കിലോയ്ക്ക് വില 200 കടന്നു. മഴക്കാലമാകുമ്പോൾ ഉണ്ടാകാറുള്ള സാധാരണ പ്രതിഭാസം തന്നെയാണ് ഇതെന്ന കേന്ദ്രസർക്കാരിന്റെ വിശദീകരണം തക്കാളി വില പിടിച്ചുനിർത്താൻ അവർക്ക് കഴിയില്ല എന്നതിന്റെ കുറ്റസമ്മതമാണ്. ഇത്തരത്തിൽ തക്കാളിവില കുതിച്ചുയരുമ്പോൾ അതിനെ ചുറ്റിപ്പറ്റി കുറ്റകൃത്യങ്ങളും അരങ്ങേറുകയാണ്.
ആന്ധ്രാപ്രദേശിലെ അണ്ണമയ്യ ജില്ലയിൽ തക്കാളി വിറ്റ പണം തട്ടിയെടുക്കാൻ കർഷകനെ കൊലപ്പെടുത്തിയ വാർത്തയാണ് ഞെട്ടലുണ്ടാക്കിയത്. നരേം രാജശേഖര റെഡ്ഢി എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. തക്കാളി വിറ്റുകിട്ടിയ പണം ഇയാളുടെ പക്കൽ ഉണ്ടെന്ന അനുമാനത്തിലാണ് അക്രമികൾ കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: “തീയേറ്റർ കുലുങ്ങും”, മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ടിനു പാപ്പച്ചന്‍
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ചൊവ്വാഴ്ച രാത്രി രാജശേഖര റെഡ്ഢി ഗ്രാമത്തിലേക്ക് പാൽ കൊണ്ടുകൊടുക്കാൻ ചെന്നപ്പോഴാണ് അക്രമികൾ വളഞ്ഞത്. തക്കാളി വിറ്റുകിട്ടിയ പണം എവിടെയെന്ന് ചോദിച്ച ശേഷം അടുത്തുള്ള മരത്തിൽ രാജശേഖര റെഡ്ഢിയെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. കർഷകന്റെ കാലുകൾ കെട്ടിയിടപ്പെടുകയും വായിൽ തുണി തിരുകുകയും ചെയ്തിരുന്നു. ഇതിന് മുൻപ് അക്രമികൾ തക്കാളി വാങ്ങാനെന്ന വ്യാജേന ഇയാളുടെ പാടത്ത് പോയിരുന്നു.
ALSO READ: അഞ്ചുതെങ്ങില്‍ മൂന്നുവയസുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
കൊലപാതകത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് രാജശേഖര റെഡ്ഢി 70 പെട്ടി തക്കാളികൾ വിറ്റത്. ഈ കച്ചവടത്തിൽ നിന്ന് ലഭിച്ച പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here