കാലിൽ കടിച്ച് മുതല, തിരിച്ച് കൺപോളയിൽ കടിച്ച് കർഷകൻ; ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

കർഷകൻ മുതലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ചാണ് കർഷകന്‍ രക്ഷപ്പെട്ടത്. ഓസ്ട്രേലിയയിലാണ് സംഭവം. കോളിന്‍ ഡിവാറേക്സ് എന്ന കർഷകനെയാണ് മുതല കടിച്ചത്. 10 അടിയിലേറെ നീളമുള്ള മുതലയാണ് ഇയാളെ ആക്രമിച്ചത്. മുതല കാലില്‍ കടിച്ച സമയത്ത് മുതലയുടെ കണ്‍ പോളയില്‍ കടിച്ചാണ് കർഷകന്‍ രക്ഷപ്പെട്ടത്. കാലിലെ ഗുരുതര പരിക്കുകള്‍ക്കുള്ള ചികിത്സയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് കർഷകന്‍ ആശുപത്രി വിട്ടത്. ഇയാൾ കന്നുകാലി ഫാം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.

തടാകക്കരയിലെ മത്സ്യങ്ങളെ നോക്കി അല്‍പ നേരം നിന്ന കർഷകന്റെ കാലില്‍ മുതല കടിക്കുകയായിരുന്നു. വലതുകാലില്‍ കടിച്ച് തടാകത്തിലേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകാൽ വെച്ച് മുതലയെ തൊഴിച്ച് രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ചത് എന്നാല്‍ അത് ഫലം കണ്ടില്ല. വെപ്രാളത്തിനിടയില്‍ മുതലയുടെ കണ്‍പോളയില്‍ കടിക്കാന്‍ സാധിച്ചു. തുകലില്‍ കടിക്കുന്നത് പോലെ തോന്നിയെങ്കിലും വെപ്രാളത്തിനിടെ ഈ കടി മുറുക്കുകയായിരുന്നു. ഇതോടെ കാലിലെ പിടിയില്‍ മുതല അയവ് വരുത്തുകയും പരുക്കേറ്റ കാലുമായി തടാകക്കരയില്‍ നിന്ന് കാറിനടുത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളോട് കർഷകന്‍ പ്രതികരിച്ചു.

also read: വ്യായാമത്തിനിടെ വ്യവസായിക്ക് ഹൃദയാഘാതം; രക്ഷകനായി സ്മാർട്ട് വാച്ച്

അതേസമയം കാറിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് രക്തമൊഴുകുന്നത് ഒരു വിധം കെട്ടിവച്ച് സഹോദരന്റെ സഹായത്തോടെ 130 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരുന്നു മുതലയുടെ കടിയേറ്റിരുന്നതെങ്കില്‍ രക്ഷപ്പെടല്‍ അസാധ്യമായേനെയെന്നാണ് കർഷകന്‍ പ്രതികരിക്കുന്നത്. എന്നാൽ ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ മുതലകള്‍‌ സംരക്ഷിത ജീവിയാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ശാസ്ത്രപരമായ ഗവേഷണങ്ങള്‍ക്കും മുതലകള്‍ക്ക് പ്രാധാന്യമുണ്ട്.

also read: ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിരാട് കൊഹ്ലി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News