കര്‍ഷകന് നഷ്ടപരിഹാരം നല്‍കണം: കൃഷിമന്ത്രി പി പ്രസാദ്

എറണാകുളം ജില്ലയിലെ വാരപ്പട്ടി പഞ്ചായത്തില്‍ തോമസ് എന്ന കര്‍ഷകന്റെ നാനൂറോളം കുലച്ചവാഴകള്‍ ഹൈടെന്‍ഷന്‍ ലൈനിന്റെ സുരക്ഷയുടെ പേരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരമാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. അവിചാരിതമായി ആ കര്‍ഷകനുണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് മാനുഷിക പരിഗണന നല്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൃഷി മന്ത്രി കത്ത് നല്‍കി.

Also Read: ലക്ഷദ്വീപിൽ മദ്യം വേണോ? ; പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി സർക്കാർ

സാമാന്യ യുക്തിക്ക് നിരക്കുന്ന രീതിയില്‍ ഇലകള്‍ വെട്ടി ഒതുക്കി അപകടസാഹചര്യം ഒഴുവാക്കുകയും വാഴക്കുലകള്‍ പാകമായി വിളവെടുക്കുകയും ചെയ്യാമായിരുന്ന സാഹചര്യമാണ് ഇത്തരത്തില്‍ കര്‍ഷകനോടുള്ള ക്രൂരതയായി പരിണമിച്ചത്. കൃഷി ചെയ്യാന്‍ അനുവദിച്ചതിന് ശേഷം ഇത്തരത്തില്‍ വാഴകള്‍ വെട്ടി നശിപ്പിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ ഈ വിഷയത്തില്‍ വൈദ്യുത വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും, ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News