പഞ്ചാബിലെ പട്യാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നാളെ നടക്കാനിരിക്കെ വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയും കര്‍ഷകരും. പട്യാലയില്‍ ഒരു മേല്‍പ്പാലത്തില്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ഖാലിസ്ഥാന്‍ സംഘടനയാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയത്. പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി വീശാനാണ് കര്‍ഷക സംഘടനയുടെയും തീരുമാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നാളെ പഞ്ചാബില്‍ നടക്കാനിരിക്കെയാണ് ഖാലിസ്ഥാന്‍വാദികളുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പട്യാലയില്‍ ഒരു മേല്‍പ്പാലത്തില്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയത്. ‘നീതിക്കു വേണ്ടി സിഖ്’ എന്നടക്കം മേല്‍പ്പാലത്തിലെ ചുവരെഴുത്തിലുണ്ട്. ചുവരെഴുത്ത് പൊലീസ് മായ്ച്ചു. ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്ത്‌വന്ത് സിങ് പന്നുവിന്റെ സംഘടനയാണ് സിഖ് ഫോര്‍ ജസ്റ്റിസ്. നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ ഖലിസ്ഥാന്‍വാദികളുടെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ALSO READ: പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ പുലി കുടുങ്ങി; വനം വകുപ്പ് സ്ഥലത്തെത്തി
അതേസമയം പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി വീശുമെന്ന് കര്‍ഷക സംഘടന നേതാവ് ബാല്‍ബീര്‍ സിങ് രാജേവാള്‍ പറഞ്ഞു. ലുധിയാനയില്‍ ചേര്‍ന്ന കര്‍ഷകരുടെ യോഗത്തിലാണ് മോദിക്കെതിരെ പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തത്. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നാണ് യോഗ തീരുമാനം. മറ്റന്നാള്‍ ജലന്ധറിലും ഗുരുദാസ്പൂരിലും പ്രധാനമന്ത്രിക്ക് റാലികളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here