ടയർ കമ്പനികൾ റബർ വില നിശ്ചയിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കർഷകർ. അഖിലേന്ത്യ കിസ്സാൻ സഭയും, കേരള കർഷക സംഘവുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. റബ്ബർ വിലയിടിവിന് പിന്നിൽ ടയർ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന്
അഖിലേന്ത്യാ കിസാൻ സഭ ആരോപിച്ചു.
ടയർ കമ്പനീസ് കാർട്ടൽ രൂപീകരിച്ചു ഉപഭോക്താക്കളുടെയും കർഷകരുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിൽ കോപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ടയർ കമ്പനികൾക്കെതിരെ 1788 കോടി പിഴ ചുമത്തിയിരുന്നു. ടയറുകളുടെ വില നിശ്ചയിക്കുന്നതിൽ കാർട്ടൽ രൂപീകരിച്ചതിന് എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ ടയേഴ്‌സ് തുടങ്ങിയ പ്രമുഖ ടയർ കമ്പനികൾക്കാണ് പിഴ ചുമത്തിയത്. പിന്നാലെ കോപറ്റിഷൻ കമ്മീഷൻ്റെ തീരുമാനത്തിനെതിരെ ടയർ കമ്പനികൾ സുപ്രീം കോടതിയിയെ സമീപിക്കുകയും കേസ് കോടതിയുടെ പരിഗണനയിലാണ്.
Also read:കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പി ഉണ്ടായിരുന്നില്ല; കടുത്ത ആരോപണവുമായി ടിവി രാജേഷ്
റബ്ബർ സംഭരണത്തിലും കാർട്ടൽ രൂപീകരണം നടത്തി ഇറക്കുമതിയിലൂടെയും വിപണിയിലെ കൃത്രിമത്വത്തിലൂടെയും റബ്ബറിൻ്റെ ആഭ്യന്തര വില കുറയ്ക്കുകയാണ് ടയർ കമ്പനികൾ ചെയ്യുന്നത്. റബ്ബർ വിലയിടിവിന് പിന്നിൽ ടയർ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയാണെന്നും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു.
Also read:റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളി: ഡോ.വിജു കൃഷ്ണന്‍
റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ടയർ കമ്പനികളുടെ നീക്കത്തിനെതിരെ കർഷക സംഘം സുപ്രീം കോടതിയെ സമീപിച്ചു. അഖിലേന്ത്യ കിസാൻ സഭയും കേരള കർഷക സംഘവും കേരളത്തിലെ റബർ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നാല് കർഷകരും ചേർന്നാണ് ഹർജി ഫയൽ ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here