കൂലി 250 രൂപ; കരടി വേഷം കെട്ടാൻ തയ്യാറായ പുരുഷൻമാരെ ആവശ്യമുണ്ട്

കരടി വേഷം കെട്ടിയ മനുഷ്യൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മലയാളികളുടെ പ്രിയതാരമായ കലാഭവൻ മണി പ്രധാന വേഷം അവതരിപ്പിച്ച ‘മൈ ഡിയർ കരടി’ എന്ന ചലച്ചിത്രം. ഇപ്പോൾ മണി ചെയ്ത അതേ കഥാപാത്രത്തിൻ്റെ വേഷം ഉപജീവനമാർഗ്ഗത്തിനായി ജീവിതത്തിൽ കെട്ടിയിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. സംഭവം ഇവിടെയല്ല, ഉത്തർപ്രദേശിലാണ് എന്ന് മാത്രം.

കൃഷി നശിപ്പിക്കുന്ന മൃഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് കുരങ്ങുകളിൽ നിന്നും തങ്ങളുടെ വിളകളെ സംരക്ഷിക്കാൻ, ലഖിംപൂർ ഖേരി ജില്ലയിലെ ചില ഗ്രാമങ്ങളിലെ കർഷകർ ഒരു പഴയ തന്ത്രം സ്വീകരിച്ചിരിക്കുകയാണ്. അലഞ്ഞ് തിരിഞ്ഞു നടക്കുന്ന കന്നുകാലികളിൽ നിന്നും കുരങ്ങൻമാരിൽ നിന്നും വിളകളെ സംരക്ഷിക്കാൻ കരടികളുടെ വേഷം ധരിച്ച് വയലുകളിൽ കറങ്ങാൻ ആളുകളെ നിയമിച്ചിരിക്കുകയാണ് കർഷകർ.

Also Read: പ്രണയത്തിൽ നിന്നും പിൻമാറാൻ പ്രഗ്യാ സിംഗ് കേരള സ്റ്റോറി കാണിച്ചു; മുസ്ലിം യുവാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് പെൺകുട്ടി

കർഷകർ പ്രതിദിനം 250 രൂപ നിരക്കിലാണ് മൃഗങ്ങളെ പേടിപ്പിക്കാൻ നിയമിച്ചിരിക്കുന്നത്. പുരുഷൻമാരെ മാത്രമാണ് ഈ ജോലിക്കായി നിയമിക്കുന്നത്. ഇത്തരത്തിൽ കുരങ്ങുകളെയും വയലിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികളെയും നിയന്ത്രിച്ചില്ലെങ്കിൽ കർഷകരുടെ മാസങ്ങളുടെ അധ്വാനം പാഴായി പോകുമെന്ന് ബജ്‌റംഗ് ഗഢ് ഗ്രാമത്തിലെ സഞ്ജീവ് മിശ്ര പറയുന്നു.

ഈ തന്ത്രം വിജയിക്കുകയും കൂടുതൽ പേർ സ്വീകരിതായും കർഷകർ പറയുന്നു. എന്നിരുന്നാലും, റെക്‌സിൻ കൊണ്ട് നിർമ്മിച്ച കരടി വസ്ത്രം ധരിക്കുന്നത് എളുപ്പമല്ല, ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിൽ വയലുകളിൽ നടക്കാനോ ഓടാനോ ബുദ്ധിമുട്ടാണ് അവർ വ്യക്തമാക്കി.

Also Read; ‘ഒടിയൻ’ സ്ഥിരം പ്രശ്നക്കാരൻ; ഇത്തവണ ഒടി വെച്ചത് കെ എസ് ആർ ടി സി ക്ക്

“ഞാൻ ദിവസവും ഈ വേഷം ധരിക്കുന്നു, ഞാൻ വയലിൽ അഞ്ച് തവണ ചുറ്റിക്കറങ്ങുകയും ബാക്കി സമയം ഒരു മരത്തിനടിയിൽ ഇരിക്കുകയും ചെയ്യുന്നു. ഒമ്പത് മണിക്കൂർ ഡ്യൂട്ടിയിൽ ഭാര്യ ചിലപ്പോഴൊക്കെ എന്നോടൊപ്പം ചേരാറുണ്ട്. എന്റെ ശരീരം മുഴുവൻ മൂടിയിരിക്കുന്നതിനാൽ, മൃഗങ്ങളിൽ നിന്ന് പരിക്കേൽക്കുമെന്ന ഭയമില്ലാതെ എനിക്ക് സഞ്ചരിക്കാൻ കഴിയും” -ജോലിക്കാരിൽ ഒരാളായ 26 വയസുകാരനായ രാജേഷ് കുമാർ പറഞ്ഞു.

അതേ സമയം ഈ രീതി പകൽ സമയത്ത് വിജയകരമായി പ്രവർത്തിക്കുന്നു, എന്നാൽ രാത്രിയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ അകറ്റാനുള്ള വഴികൾ ഞങ്ങൾ ഇപ്പോഴും കണ്ടെത്തുന്നുണ്ടെന്ന് ധധൗര ഗ്രാമത്തിലെ കർഷകനായ ലവ്‌ലേഷ് സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News