കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമിരമ്പുന്നു, പഞ്ചാബിലെ ട്രെയിൻ തടയൽ സമരം ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബിൽ കർഷകർ സംഘടിപ്പിക്കുന്ന “റെയിൽ രോക്കോ” സമരം ഇന്ന് നടക്കും. സമരത്തിൻ്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണിക്കൂർ കർഷകർ ട്രെയിനുകൾ തടയാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

മിനിമം താങ്ങുവില നിയമപരമാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കർഷകർ നടത്തിയ ദില്ലി ചലോ മാർച്ച് നേരത്തെ പൊലീസ് തടഞ്ഞിരുന്നു.

ALSO READ: അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി

അന്ന് കർഷകർക്ക് നേരെ ഉണ്ടായ അക്രമത്തിൽ 17 ഓളം കർഷകർക്കാണ് പരുക്കേറ്റത്. ഇതിനെ തുടർന്നാണ് പ്രതിഷേധം കടുപ്പിച്ചു കൊണ്ട് കർഷകർ പുതിയ സമര രീതിയുമായി മുന്നോട്ടു വന്നത്.

അതേസമയം ഖനൗരിയിൽ നിരാഹാരത്തിലിരിക്കുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കയും തുടരുകയാണ്. കർഷകരുമായി ചർച്ച നടത്താൻ തയാറാകാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം കടുപ്പിക്കാൻ ഒരുങ്ങുകയാണ് വിവിധ കർഷക സംഘടകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News