കേന്ദ്ര സർക്കാർ പാസാക്കിയ വനം, വന്യജീവി നിയമം മനുഷ്യത്വ വിരുദ്ധവും കാടത്തം നിറഞ്ഞതും; കർഷക സംഘം കോഴിക്കോട് ജില്ല സെക്രട്ടറി

കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ പാസാക്കിയ വനം ,വന്യജീവി നിയമം മനുഷ്യത്വ വിരുദ്ധവും കാടത്തം നിറഞ്ഞതുമാണ് .വനം വന്യ നിയമം രാജ്യത്താകമാനംമനുഷ്യരും വന്യ ജീവികളും തമ്മിൽ വലിയ സംഘർഷം സൃഷ്ടിച്ചിരിക്കയാണ് .വനം മേഖലയിൽ നിന്നും കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യ ജീവികൾ ഇറങ്ങുന്ന കാരണം കണ്ടെത്തി നടപടി സ്വീകരിക്കാൻ തയ്യാറാവണം .വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്താൻ അവർക്കാവശ്യമുള്ള ഭക്ഷണം കാട്ടിൽ തന്നെ ഉറപ്പാക്കാൻ കഴിയണം .

കാടിൻ്റെ വന്യത നഷ്ടപ്പെടുത്തി കാട്ടിനുള്ളിലെ ഭക്ഷണ സാധ്യത മുഴുവൻ ഇല്ലാതാക്കുന്ന വനം വെട്ടി വെളിപ്പിക്കൽ കർണ്ണാടകയിലും മറ്റും നടക്കുകയാണ് .കാടിന് അനുയോജ്യമല്ലാത്ത യൂക്കാലി ,അക്കേഷ്യ തുടങ്ങിയ മരങ്ങൾ വനം വകുപ്പ് വെച്ച് പിടിപ്പിക്കുകയും കോടികളുടെ മൂല്യമുള്ള തനത് മരങ്ങൾ വെട്ടിയെടുത്ത് പണമുണ്ടാക്കുകയും ചെയ്യുകയാണ് .ഈ സാഹചര്യമാണ് കാട്ട് മൃഗങ്ങളെ നാട്ടിലിറങ്ങുന്നതിന് അവസരമുണ്ടാക്കുന്നത് .അതോടൊപ്പം നാട്ടിലിറങ്ങുന്ന കാട്ട് മൃഗങ്ങളെ തുരത്തിയോടിക്കാനോ അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാനോ നിയമം അനുകൂലമല്ല .പാർലിമെൻ്റ് പാസ്സാക്കിയ നിയമത്തിനെതിരെ നിയമം പാസ്സാക്കി നടപ്പാക്കാൻ സംസ്ഥാന സർക്കാറിനാവില്ല .ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഇന്ത്യൻ പീനൽ കോഡിലാണ് .ഇക്കാര്യമെല്ലാം അറിയുന്നവരും നാട്ടിൽ പറയേണ്ടവരുമായ പ്രതിപക്ഷവും ചില മാധ്യമങ്ങളും കാട്ടുമൃഗങ്ങളുടെ അക്രമം സംസ്ഥാന സർക്കാരിൻ്റെ തലയിൽ വെച്ച് കെട്ടി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.

ALSO READ: കൈരളി വാർത്ത; മുംബൈയിൽ ദുരിതാവസ്ഥയിൽ കഴിയുന്ന മലയാളി കുടുംബത്തിന് കൈത്താങ്ങായി ഫെയ്‌മ

കക്കയത്ത് സ്വന്തം കൃഷിയിടത്തിൽ ജീവൻ നഷ്ടപ്പെട്ട പാലാട്ടിൽ അബ്രഹാം എന്ന അവറാച്ചൻ്റെ ദാരുണ വിയോഗത്തിൽ കർഷക സംഘം ജില്ല കമ്മറ്റി അനുശോചനം രേഖപ്പെടുത്തുന്നു .കുടുംബത്തിന് മതിയായ നഷ്ട പരിഹാരം ഉറപ്പാക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടതായി ‘ കർഷക സംഘം കോഴിക്കോട് ജില്ല സെക്രട്ടറി എം.മെഹബൂബ് ആവശ്യപ്പെട്ടു .മരണപ്പെട്ട എബ്രഹാമിൻ്റെ ജ്യേഷ്ഠൻ പാലാട്ടിയിൽ ജോസിനെ സന്ദർശിച്ച് എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ട് .

ALSO READ: ആ പ്രണയം സത്യമായിരുന്നു, പക്ഷെ ജീവിതത്തില്‍ ഒന്നിക്കാനായില്ല, അതിന് ചില കാരണങ്ങള്‍ ഉണ്ട്: കമൽഹാസനെയും ശ്രീവിദ്യയെയും കുറിച്ച് സന്താന ഭാരതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News