കര്‍ഷക പ്രതിഷേധത്തില്‍ അടിതെറ്റി ബിജെപി; തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെ പി സ്ഥാനാര്‍ത്ഥികളെ തടഞ്ഞ് കർഷകർ

ഹരിയാനയിലും പഞ്ചാബിലും തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെ പി സ്ഥാനാര്‍ത്ഥികളെ കര്‍ഷകര്‍ തടഞ്ഞു. ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികളുടെ റാലികളടക്കം റദ്ദാക്കിയതോടെ കനത്ത ആശങ്കയിലാണ് ബിജെപി. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ബിജെപി സ്ഥാനാര്‍ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെപ്പോലും തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഹരിയാന , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ കാലുകുത്താന്‍ പോലും കര്‍ഷകര്‍ അനുവദിക്കാത്തത് ബിജെപിക്ക് തിരിച്ചടിയാകുന്നു്. വിവിധയിടങ്ങളില്‍ വോട്ട് ചോദിച്ചെത്തുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ മുദ്രാവാക്യം വിളികളുമായി കര്‍ഷകര്‍ തടിച്ചുകൂടി.

Also Read: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ നാലുഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യ സഖ്യം മുന്നോട്ടും ബിജെപി പിന്നോട്ടുമാണെന്ന് വ്യക്തമാകുന്നു: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

മോദിയുടെ പൊള്ളയായ കര്‍ഷക വാഗ്്ദാനങ്ങളെ അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് റാലികളടക്കം റദ്ദാക്കി തിരിച്ചു മടങ്ങേണ്ടി വന്നു. ബിജെപി വിരുദ്ധ ബാനറുകളും കരിങ്കൊടികളുമായാണ് അവര്‍ സ്ഥാനാര്‍തഥികളെ നേരിടുന്നത്. അമ്പാലയിലെ മാല്‍വ ഗ്രാമത്തില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് സംസ്ഥാനവ്യാപകമായതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി ..സംയുക്ത കിസാന്‍ മോര്‍ച്ച പ്രവര്‍ത്തരുടെ നേതൃത്തില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ മിനിമം താങ്ങുവില ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരെ ഭ്രാന്തരെന്ന വിളിക്കുകയും ചെയ്ത മുന്‍മുഖ്യമന്ത്രി. മനോഹര്‍ലാല്‍ ഖട്ടറിനെതിരായ പ്രതിഷേധം ശക്തമായതോടെ കര്‍ണാല്‍ മണ്ഡലത്തിലെ പ്രചാരണപരിപടികള്‍ നിലച്ചു.

Also Read: ദില്ലി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നു സുപ്രീംകോടതി

സിര്‍സയില്‍ അശോക് തന്‍വാര്‍, അംബാലയില്‍ ബന്റോ കതാരിയ, സോനിപതില്‍ മോഹന്‍ ലാല്‍ ബദോലി, തുടങ്ങി നിരവധി ബിജെപി സ്ഥാനാര്‍തഥികള്‍ റാലികള്‍ റദ്ദാക്കി. ഹിസാറിലെ സ്ഥാനാര്‍ഥി നൈന ചൗട്ടാലയുടെ വാഹനം കര്‍ഷകര്‍ ആക്രമിച്ചു. പഞ്ചാബിലും സ്ഥിതി വ്യത്യസ്തമല്ല. അമൃത്സറിലെ സ്ഥാനാര്‍ഥി തരണ്‍ജിത് സിങ് സന്ധുവിനെ അജ്നാല ഗ്രാമത്തില്‍ കരിങ്കൊടി കാണി്ച്ചു. ഫരീദ്കോട്ടില്‍ ഹാന്‍സ്രാജ് ഹാന്‍സും പ്രതിഷേധം നേരിട്ടു. മോദി ഗ്യാരന്റി പറഞ്ഞു തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ബിജെപി രാജ്യത്തെ കര്‍ഷകര്‍ക്ക് എന്ത് ഗ്യാരന്റിയാണ് നല്‍കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കര്‍ഷകരോഷം ശക്തമാകുന്നത് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News