തളരാതെ മുന്നോട്ട്… കേന്ദ്രത്തിന്റെ കാര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍. കര്‍ഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചര്‍ച്ചയും പരാജയപെട്ടു. അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താങ്ങുവിലയുറപ്പാക്കി അഞ്ച് തരം വിളകള്‍ സംഭരിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം.

കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിയ കര്‍ഷകര്‍ സമരം തുടരുമെന്നും നിര്‍ദ്ദേശങ്ങളില്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള ഒന്നും തന്നെയില്ല എന്ന് ആരോപിച്ചു സര്‍ക്കാരിന്റെ മറുപടിക്കായി കര്‍ഷകര്‍ നാളെ കൂടി കാത്തിരിക്കും.

ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കുനേരേയുള്ള പൊലീസ് അതിക്രമത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.ശംഭു അടക്കമുള്ള അതിർത്തികളിൽ ഹരിയാന പൊലീസും കർഷകരും നേർക്കുനേർ തുടരുകയാണ്. കൂടുതൽ കർഷകർ പഞ്ചാബ് ഹരിയാന അതിർത്തിയിലേക്ക് എത്തുകയാണ്.

പഞ്ചാബിലെ 20 പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 24 വരെ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഹരിയാനയിലെ ഏഴു ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് 19 വരെ നീട്ടി. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 21 ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ബി കെ യു നേതാവ് രാകേഷ് ടികായത്തും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News