കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍; ദില്ലി ചലോ മാര്‍ച്ച് ഇന്ന്, അതിര്‍ത്തികളില്‍ യുദ്ധ സമാനമായ ഒരുക്കങ്ങളുമായി കേന്ദ്രം

വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി 200ലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. എന്നാല്‍
കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദില്ലി അതിര്‍ത്തികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ദേശീയ പാതകളില്‍ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തിയാണ് പ്രതിരോധം. ഹരിയാനയില്‍ എഴ് ജില്ലകളില്‍ ഇന്റര്‍നെറ്റും വിലക്കുണ്ട്.

കര്‍ഷക സമരത്തിന് പിന്നാലെ ഈ മാസം 16ന് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഗ്രാമീണ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ദില്ലി ചലോ മാര്‍ച്ചില്‍ 200ലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് എതിരെയും വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുമുളള ദില്ലി ചലോ മാര്‍ച്ച്  നടക്കാനിരിക്കെ,  ദില്ലിയിലെ ഗാസിപുര്‍ അടക്കമുളള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

Also Read : കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു; കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

റാലികള്‍, സമ്മേളനങ്ങള്‍, കാല്‍നടജാഥകള്‍ തുടങ്ങീ ഒരുതരലത്തിലുമുളള കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. തലസ്ഥാന നഗരിയിലേക്ക് ട്രാക്ടറുകള്‍ കടക്കുന്നതിനും നിരോധനമുണ്ട്.

ഗാസിപുര്‍ അതിര്‍ത്തിയില്‍ ആര്‍പിഎഫ് സംഘത്തെയും വിന്യസിച്ചു. ദേശീയ പാതകളിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തിയാണ് ഹരിയാന-പഞ്ചാബ് പൊലീസും പ്രതിരോധം തീര്‍ത്തിരിക്കുന്നത്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ താത്ക്കാലികമായി ഇന്റര്‍നെറ്റും നിരോധിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News