ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകര്‍ ജന്തര്‍ മന്തറിലെത്തി

പോക്സോ അടക്കം ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണെതിരെയുള്ള സമരത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകരെത്തി. നൂറ് കണക്കിന് സ്ത്രീകളുള്‍പ്പെടെയുള്ള കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ നിലയുറപ്പിച്ചു.

കർഷകരുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് ജന്തർ മന്തറിൽ സുരക്ഷ വർധിപ്പിച്ചു.ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന വേദിയിൽനിന്ന് മറ്റൊരു വശത്താണ് ഇവർ സംഘടിച്ചിരിക്കുന്നത്. ഇവർക്ക് ഭക്ഷണം കഴിക്കുന്നതിനും തയാറാക്കുന്നതിനും ആവശ്യമായ പാത്രങ്ങൾ അടക്കം വലിയ ലോറികളും സ്ഥലത്തെത്തി. പ്രായമായ ആളുകൾ അടക്കമുള്ളവരും ഈ സംഘത്തിലുണ്ട്. ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് പിന്തുണയറിയിച്ച് ഇവിടെയെത്തിയിരിക്കുന്നത്.

കർഷകർ അല്ലാത്തവരും സമരവേദിയിൽ എത്തിയിട്ടുണ്ട്. വൈകിട്ട് 7ന് നടക്കുന്ന മെഴുകുതിരി പ്രതിഷേധത്തിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ പങ്കാളിയാകുമെന്നു താരങ്ങൾ പറഞ്ഞു. കൂടുതൽ പേരുടെ പിന്തുണ തേടിയാണ് നാട്ടുകൂട്ടം മാതൃകയിൽ ഖാപ് മഹാപഞ്ചായത്ത് നടത്തുന്നത്. ത്രിക്രി അതിർത്തിയിൽ വച്ച് കർഷകരുടെ ഒരു സംഘത്തെ പൊലീസ് തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News