കേന്ദ്രത്തിനെതിരായ പ്രതിഷേധം; ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ. ബുധനാഴ്ച കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യും. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭു, ഖനൗരി എന്നിവിടങ്ങളിലാണ് നിലവിൽ കർഷകർ തുടരുന്നത്. വിളകളുടെ താങ്ങുവിലയടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കർഷക അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കർഷക സംഘടനകൾ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത്.

Also Read: കോൺഗ്രസിൽ രാജി; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് രാജിവച്ചു

യുവ കർഷകൻ ശുഭ് കരൺ സിങ് ഖനൗരി അതിർത്തിയിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് താല്ക്കാലികമായി ദില്ലി ചലോ മാർച്ച് കർഷക സംഘടനകൾ നിർത്തിവെച്ചത്. പഞ്ചാബ് – ഹരിയാന അതിർത്തികൾ കേന്ദ്രീകരിച്ച് കർഷകർ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.ശുഭ് കരൺ സിങിൻ്റെ കൊലപാതകത്തിൽ പഞ്ചാബ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ദില്ലി ചലോ മാർച്ച് തുടരാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ശംഭു , ഖനൗരി തുടങ്ങി അതിർത്തികളിൽ ഹരിയാനാ സർക്കാർ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Also Read:ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; അടിയന്തര നടപടിക്ക് ഉത്തരവിട്ട എ കെ ശശീന്ദ്രൻ

കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് സമരക്കാർ ദില്ലിയിലേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ട്രെയിൻ തടയലടക്കം പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയുടെ പൊളിറ്റിക്കൽ നോൺ പൊളിറ്റിക്കൽ വിഭാഗങ്ങൾ സമരം കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News