കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം തുടർന്ന് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം 17ആം ദിവസവും തുടർന്ന് കർഷക സംഘടനകൾ. പഞ്ചാബ് -ഹരിയാന അതിർത്തികളായ ശംഭു, ഖനൗരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കർഷക സമരം. കഴിഞ്ഞ ദിവസവും ഖനൗരി അതിർത്തിയിൽ ഒരു കർഷകൻ മരിച്ചിരുന്നു. ദില്ലി ചലോ മാർച്ച് തുടരുന്ന കാര്യത്തിൽ കർഷക സംഘടനകൾ ഇന്ന് യോഗം ചേർന്നു തീരുമാനമെടുക്കും.

Also Read; ലോകായുക്ത ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; ഗവർണർക്ക് കനത്ത തിരിച്ചടി

വിളകളുടെ താങ്ങു വിലയടക്കമുള്ള വിഷയങ്ങളിൽ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്. അതേസമയം പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് കർഷക സംഘടനകൾ നടത്തുന്നത്. സംയുക്ത കിസാൻ മോർച്ചയുടെ പൊളിറ്റിക്കൽ നോൺ പൊളിറ്റിക്കൽ വിഭാഗങ്ങളും ഭാരതീയ കിസാൻ യൂണിയനും ഒക്കെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കണമെന്ന നിലപാടിലാണ്.

Also Read; കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപാല ഉദ്ഘാടനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്: മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News