കേന്ദ്രസർക്കാരിന്റ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിൽ വീണ്ടും പ്രതിഷേധവുമായി കർഷക സംഘടനകൾ

farmers protest

കേന്ദ്രസർക്കാരിന്റ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദീല്ലിയിൽ വീണ്ടും പ്രതിഷേധവുമായി കർഷക സംഘടനകൾ. യുപിയിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പാർലമെന്റ് മാർച്ചിൽ അണിനിരന്നു. വൻ ബാരിക്കേഡുകൾ നിരത്തിയിട്ടും കർഷകരെ പ്രതിരോധിക്കാൻ പൊലീസിനായില്ല. അതേസമയം പ്രശ്ന പരിഹാരത്തിനായി അധികൃതർക്ക് കർഷകർ ഒഴാഴ്ച സമയം അനുവദിച്ചു..

കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നൽകണം തുടങ്ങി അഞ്ചോളം ആവശ്യങ്ങൾ ഉയർത്തിയാണ് യുപിയിൽ നിന്നുള്ള കർഷകർ ദില്ലിയിലേക്ക് മാർച്ച് നടത്തിയത്. 12 മണിയോടെ നോയിഡയിലെ മഹാമായ ഫ്ലൈ ഓവറിൽ നിന്നും ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് കർഷകർ അണിനിരന്നു.

സംയുക്ത കിസാൻ മോർച്ച,ഭാരതീയ കിസാൻ പരിഷത്ത്, തുടങ്ങി നിരവധി കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനെ തടയാൻ 5000 ത്തോളം പൊലിസുകാരെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചത്. മാത്രമല്ല നോയിഡ ദില്ലി അതിർത്തിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. എന്നാൽ ബാരിക്കേഡുകൾ വകവെക്കാതെ അതിന് മുകളിൽ കയറി കർഷകർപ്രതിഷേധിച്ചു.

മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ അധികൃതരും കർഷകരുമായി നടത്തിയ ചർച്ചയിൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരാഴ്ച സമയം അനുവദിച്ചു. അതേസമയം ഒരാഴ്ചക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ദില്ലി ചലോ മാർച്ച് പുനരാരംഭിക്കുമെന്ന് കർഷകർ അറിയിച്ചു.

കർഷക പ്രതിഷേധത്തെത്തുടർന്ന് ദേശീയപാത മണിക്കൂറുകളോളം സ്തംഭിച്ചു. ഡിസംബർ ആറുമുതൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ ദില്ലി ചലോ മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

News summary; Farmers’ organizations again protested in Delhi against the central government’s anti-farmer policies

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News