കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലി ചലോ മാർച്ചിനൊരുങ്ങി കർഷക സംഘടകൾ. പഞ്ചാബിൽ നിന്നും കർഷകർ ദില്ലിയിലേക്ക് കാൽനടയായി മാർച്ച് നടത്തും. മിനിമം താങ്ങുവില ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. കിസാൻ മസ്ദൂർ മോർച്ച, രാഷ്ട്രീയതര സംയുക്ത കിസാൻ മോർച്ച തുടങ്ങിയ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് കർഷകർ ഇന്ന് ദില്ലിയിലേക്ക് മാർച്ച് നടത്തുന്നത്. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നും നാളെ ഉച്ചയോടെ ആരംഭിക്കുന്ന മാർച്ചിൽ നിരവധി കർഷകർ അണിനിരക്കും. ശംഭുവിൽ നിന്നും പുറപ്പെടുന്ന ആദ്യ സംഘത്തിന് കർഷക നേതാക്കളായ സത്നാംസിങ്, സുർജിത് സിങ് ഫൂൽ തുടങ്ങിയവർ നേതൃത്വം നൽകും.
Also Read; “യോഗി സ്വന്തം ഡിഎന്‍എ പരിശോധിക്കണം’: യുപി മുഖ്യമന്ത്രിക്ക് നേരെ മുന്‍മുഖ്യമന്ത്രി
അതേസമയം, ദില്ലിയിലേക്കുള്ള കർഷക മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ശംഭു അതിർത്തി വഴി ദില്ലിയിലേക്ക് മാർച്ച് നടത്തിയ കർഷകരെ ഹരിയാന സർക്കാർ തടഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ 10 മാസമായി ഇവർ ഖനൗരി, ശംഭു അതിർത്തികളിൽ സമരം തുടരുകയാണ്. അതേസമയം, കർഷക വാഗ്ദാനങ്ങൾ നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ, മിനിമം താങ്ങുവില നിയമപരമാക്കുക എന്നതുൾപ്പെടെ നിരവധി ആവശ്യങ്ങളുയർത്തിയാണ് കർഷകർ മാർച്ച് നടത്തുന്നത്.
Also Read; കീഴ്വഴക്കങ്ങള് മറന്ന് മോദി- താക്കറെ സ്തുതി; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷിന്‍ഡേയെ തിരുത്തി ഗവര്‍ണര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here