ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാനൊരുങ്ങി കർഷക സംഘടനകൾ.ജനുവരി 21ന് ശംഭു അതിർത്തിയിൽ നിന്നും മാർച്ച് പുനരാരംഭിക്കുമെന്ന് കർഷക നേതാവ് സർവാൻസിങ് പാന്തർ അറിയിച്ചു. മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദല്ലേ വാളിന്റെ നിരാഹാര സമരം 52 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കർഷകർ ദില്ലി ചലോ മാർച്ച് പുനരാരംഭിക്കുമെന്ന് ആഹ്വാനം ചെയ്തത്.
വിളകൾക്ക് മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷക നേതാവ് ധല്ലേവാളിന്റെ നിരാഹാര സമരം 52 ദിവസം പിന്നിടുകയാണ്. കർഷക ആവശ്യങ്ങളോട് മുഖം തിരിഞ്ഞുള്ള കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
ALSO READ; ഞെട്ടി വിറച്ച് ബാന്ദ്ര; മുംബൈയിലെ കുറ്റകൃത്യങ്ങളിൽ ആശങ്ക പങ്ക് വച്ച് പ്രമുഖർ
ഇതിന്റെ ഭാഗമായി 101 ഓളം വരുന്ന കർഷകരാണ് ജനുവരി 21ന് ശംഭു അതിർത്തിയിൽ നിന്ന് ദില്ലിയിലേക്ക് മാർച്ച് പുനരാരംഭിക്കുന്നത്.ദല്ലേ വാളിന് ഐക്യദാർഢ്യം അറിയിച്ച 111 കർഷകരുടെ സംഘം ഹരിയാന പഞ്ചാബ് അതിർത്തിയായ ഖനൗരിക്ക് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.. കഴിഞ്ഞ 11 മാസമായി ശംഭുവിലും ഖനൗരിയിലും ക്യാമ്പ് ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കാത്തതിൽ കിസാൻ മസ്ദൂർ മോർച്ച നേതാവ് പാന്തർ വിമർശിച്ചു.
101 ഓളം കർഷകർ ഡിസംബർ 6 8 14 തീയതികളിൽ ശംഭു അതിർത്തിയിൽ നിന്നും കാൽനടയായി ദില്ലിയിലേക്ക് മാർച്ച് നടത്തിയെങ്കിലും പോലീസ് മാർച്ച് തടയുകയായിരുന്നു.. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് കർഷക സംഘടനകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here