പഞ്ചാബിൽ നാളെ മെഗാ ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് കർഷകർ പ്രതിഷേധം കടുപ്പിക്കുന്നത്. രാവിലെ 7 മണി മുതൽ നാലുമണിവരെ റോഡ് റെയിൽ ഗതാഗതം തടയുമെന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. പഞ്ചാബിലെ ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് കർഷകർ പ്രക്ഷോഭം കടുപ്പിക്കുന്നത്.
രാഷ്ട്രീയേതര സംയുക്ത കിസാൻ മോർച്ച- കിസാൻ മസ്ദൂർ മോർച്ച എന്നീ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് നാലുമണിവരെ പഞ്ചാബിൽ റെയിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്നും കർഷക സംഘനകൾ അറിയിച്ചു.
ALSO READ; നവി മുംബൈ എയർപോർട്ട്: ആദ്യ വാണിജ്യ ലാൻഡിംഗ് വിജയകരം; വിമാനത്താവളം മാർച്ചിൽ പ്രവർത്തനക്ഷമമാകും
സർക്കാർ- സ്വകാര്യസ്ഥാപനങ്ങൾ അടച്ചിടണമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പു നൽകി. ആംബുലൻസ്, വിവാഹ വാഹനങ്ങൾ എന്നിവ കടത്തിവിടും. ജനുവരി നാലിന് നിരാഹാരമിരിക്കുന്ന കർഷകർ മഹാ പഞ്ചായത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരടക്കം മഹാപഞ്ചായത്തിൽ പങ്കെടുത്തേക്കും. നവംബർ 26 മുതൽ ഖനൗരിയിൽ നിരാഹാരം ഇരിക്കുന്ന ദല്ലവാളിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി പഞ്ചാബ് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
മാത്രമല്ല നേരത്തെ കോടതി നിർദേശിച്ച വൈദ്യസഹായം ഭല്ലേവാളിന് നൽകാത്തതിൽ പഞ്ചാബ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം ഇതല്ലേ വാൾ പഞ്ചാബ് സർക്കാരുമായി സർക്കാരുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദല്ലേ വാളിന്റെ നിരാഹാര സമരം 33 ദിവസം പിന്നിട്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here