സമരം ശക്തമാക്കാൻ കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധം. നിരാഹാരം കിടക്കുന്ന കർഷക നേതാവ് ജാഗ്ജിത് ദല്ലേവാളിനെ സംയുക്ത കിസാൻ മോർച്ച നേതാക്കൾ സന്ദർശിച്ചു.
കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഖനൗരി അതിർത്തിയിൽ എത്തിയത്. നിരാഹാര സമരത്തിലുള്ള ദല്ലേവാൾ ഉൾപ്പെടെയുള്ളവരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. സമരം കൂടുതൽ ശക്തിപ്പെടുത്താൻ 15 കർഷക സംഘടനകളുടെ ആലോചന യോഗം ചേരുമെന്നും നോൺ പൊളിറ്റിക്കൽ വിഭാഗത്തെ ഇന്നത്തെ കൂടിക്കാഴ്ചയിൽ യോഗത്തിലേക്ക് ക്ഷണിച്ചെന്നും കിസാൻ സഭ നേതാവ് കൃഷ്ണ പ്രസാദ് പറഞ്ഞു.
also read: ‘ഞാന്‍ വെറും മനുഷ്യന്‍, ദൈവമല്ല’; ആദ്യമായി പോഡ്കാസ്റ്റില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മിനിമം താങ്ങുവില ഉൾപ്പെടെ ആവശ്യപ്പെട്ടു കൊണ്ട് ദല്ലേവാളിന്റെ നിരാഹാര സമരം 45 ദിവസം പിന്നിട്ടു. പഞ്ചാബ് ഹരിയാന അതിർത്തികളിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. സുപ്രിം കോടതി നിയോഗിച്ച കമ്മറ്റി കഴിഞ്ഞ ദിവസം ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here