‘പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്’: ശംഭുവിൽ കർഷക മാർച്ച്‌ തടഞ്ഞ് പൊലീസ്

FARMERS PROTEST

ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് കർഷക മാർച്ച്‌ തുടങ്ങി. മാർച്ച്‌ തുടങ്ങിയതിന് പിന്നാലെ ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞു.അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ ഇതോടെ പൊലീസിനെ അറിയിച്ചു.

101 കർഷക അണിനിരന്നാണ് പ്രതിഷേധ മാർച്ച് നടന്നത്.ഈ മാസം 18ന് കർഷകരുമായി ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും പൊലീസ് കർഷകരോട് പറഞ്ഞു.

ALSO READ; ‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇതിനിടെ കർഷകരെ പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്ന് രാവിലെ മുതൽ അംബാലയിലെ 12 ഗ്രാമങ്ങളിൽ ഇന്റർനെറ്റ്‌ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.ഡിസംബർ 17 വരെ ഈ നിരോധനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News