‘കർഷകരുടെ ആവശ്യത്തിൽ ഇന്ന് മന്ത്രിതല ചർച്ച’, വിജയിക്കുമോ? സമരം മൂന്നാം ദിവസത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമം കേന്ദ്ര സർക്കാരും ബി ജെ പി ഭരിക്കുന്ന ഹരിയാന സർക്കാരും ഇപ്പോഴും തുടരുകയാണ്. പഞ്ചാബ് അതിർത്തികളിൽ ഇന്നലെയും സംഘർഷമുണ്ടായി. ഹരിയാന പോലിസ് ഡ്രോണുകൾ വഴിയാണ് കണ്ണീർ വാതകങ്ങൾ പഞ്ചാബ് അതിർത്തിക്കുള്ളിലും പ്രയോഗിക്കുന്നത്. സമരക്കാരുടെ ആവശ്യത്തിൽ ഇന്ന് മന്ത്രിതല ചർച്ചയും നടക്കും. ചണ്ഡിഗഡിലെ പഞ്ചാബ് ഭവനിൽ വച്ചാണ് ചർച്ച. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും അർജുൻ മുണ്ടയും ചർച്ചയിൽ പങ്കെടുക്കും.

ALSO READ: ആയുർവേദ ഡോക്ടറുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ചീനച്ചട്ടിയിൽ വേവുന്ന മുള്ളൻപന്നിയിറച്ചി, ഒടുവിൽ അറസ്റ്റ്

അതേസമയം അറസ്റ്റിലായ 40ഓളം പേരെ വിട്ടയയ്ക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘിന്റെ ദേശീയ സെക്രട്ടറി അക്ഷയ് നര്‍വാള്‍ അടക്കമാണ് അറസ്റ്റിലായത്. ഹരിയാന പൊലീസ് ഡ്രോണ്‍ വഴി കണ്ണീര്‍വാതകം പ്രയോഗിക്കുന്നുവെന്നും പഞ്ചാബ് അതിര്‍ത്തിക്കുളളിലേക്കാണ് ഡ്രോണ്‍ അയയ്ക്കുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News