‘ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം

നാളെ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി മാർച്ച് കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്രി സിംഗു അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചു. ഇന്ന് കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തും. പ്രതിഷേധത്തിന്റെ ഭാഗമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീൺ ബന്ദ് ഈ മാസം 16 ന് നടക്കും.

ALSO READ: ‘കേബിൾ കുഴിയെടുക്കുമ്പോൾ കൂടെ പഠിച്ചവര്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് കെട്ടും’, കഷ്ടപ്പാടും കടന്ന് ഒടുവിൽ സിനിമയിൽ: ഹരിശ്രീ അശോകൻ

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് . ട്രാക്ടർ മാർച്ച് ,ദില്ലി മാർച്ച് , ഗ്രാമീൺ ബന്ദ് അങ്ങനെ വിവിധ പ്രതിഷേധ പരിപാടികളാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുള്ളത്. സിഐടിയുവും ഐഎന്ടിയുസിയും അടക്കമുള്ള കേന്ദ്ര തൊഴിലാളി സംഘടനകളും സംയുക്ത കിസാൻ മോർച്ചയുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുണ്ട്. കർഷക സംഘടനകളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ‘യോഗി നോക്കി നിൽക്കെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞു’, ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിൽ: കാശി ക്ഷേത്രം മുൻ പൂജാരി

സംയുക്ത കിസാൻ മോർച്ചയും സിഐടിയുവും ഒക്കെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിൻ്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തെരുവ് നാടകം , ഗൃഹ സമ്പർക്കം അങ്ങനെ വിവിധ പരിപാടികളാണ് കർഷക സംഘടനകൾ നടത്തുന്നത്. കുറഞ്ഞ താങ് വില, തൊഴിൽ നിയമങ്ങൾ , കുറഞ്ഞ വേതനം അടക്കമുള്ള കർഷക – തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളിൽ അനുഭാവ പൂർവ്വ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News