സംയുക്ത കിസാന്‍ മോര്‍ച്ച(എസ്കെഎം)യുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തം. ദേശീയ കർഷക ദിനത്തില്‍ രാജ്യത്തെ ജില്ലാ കേന്ദ്രങ്ങളില്‍ എസ്‌കെഎം നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശ്,പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് തുടങ്ങി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലിറങ്ങി. ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചായിരുന്നു പ്രതിഷേധം.
പഞ്ചാബ് അതിര്‍ത്തിയിലെ കര്‍ഷക സമരത്തിനു നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക, നിരാഹാരം കിടക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, ഗ്രേറ്റര്‍ നോയിഡയില്‍ ജയിലിലടച്ച കര്‍ഷകരെ മോചിപ്പിക്കുക, കേന്ദ്രം പുറത്തിറക്കിയ കാര്‍ഷിക വിപണനത്തിനായുള്ള ദേശീയ നയചട്ടക്കൂട് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് അഖിലേന്ത്യാ പ്രക്ഷോഭം.
Read Also: തണുത്ത് മരവിച്ച് രാജ്യതലസ്ഥാനം; ഇന്നും മഴയ്ക്ക് സാധ്യത
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെയുള്ള രോഷം പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രക്ഷോഭമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പത്രക്കുറിപ്പില്‍ പറഞ്ഞു. 2020–21ല്‍ നടന്ന ഐതിഹാസിക പ്രക്ഷോഭത്തെക്കാള്‍ കരുത്തുറ്റ പ്രക്ഷോഭം നടത്തിയാല്‍ മാത്രമേ ഈ നയങ്ങളെ തിരുത്താനാകുവെന്നും പ്രസ്താവനയില്‍ എസ്‌കെഎം പറഞ്ഞു. രാഷ്ട്രപതിക്ക് കലക്ടര്‍മാര്‍ മുഖേന നിവേദനം സമര്‍പ്പിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ നയത്തിന്റെ പകര്‍പ്പ് കത്തിച്ചു. ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കുന്നതിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലും രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here