ട്രെയിനിലും ബസിലും വ്യോമമാർഗവും ദില്ലിയിലെത്തും; കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. മിനിമം താങ്ങുവില ഉറപ്പാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്. ദില്ലി ചലോ മാർച്ചിൽ നിന്നും പിന്മാറിയിട്ടില്ലെന്നും ബുധനാഴ്ച ദില്ലിയിലേക്ക് മാർച്ച് ചെയ്യുമെന്ന് കർഷകർ അറിയിച്ചു.

Also Read: മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ല: സീതാറാം യെച്ചൂരി

ട്രെയിനുകളിലും ബസിലും വ്യോമമാർഗവും കർഷകർ ദില്ലിയിലേക്ക് എത്തും. മാർച്ച് 10 ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാല് വരെ രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്നും ആഹ്വാനം ചെയ്തു. അതിർത്തികളിൽ കർഷകരുടെ എണ്ണം കൂട്ടുമെന്നും പഞ്ചാബിൻ്റെയോ ഹരിയാനയുടെയോ മാത്രമല്ല രാജ്യത്തെ കർഷകരുടെ പ്രതിഷേധമാണെന്ന് കർഷക സംഘടന നേതാവ് സർവൻ സിംഗ് പാന്ദർ പറഞ്ഞു.

Also Read: തിരുവനന്തപുരത്ത് ബിജെപി ആർഎസ്എസ് സംഘർഷം; തമ്മിലടി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ

അതേസമയം ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം തുടരുകയാണ്. കൊലപാതക കുറ്റം ചുമത്തി ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒരു കോടി സഹായധനം വാഗ്ദാനം കര്‍ഷക നേതാക്കളും കര്‍ഷകന്റെ കുടുംബവും നിഷേധിച്ചു , ആദ്യം വേണ്ടത് എഫ്‌ഐആര്‍ ആണെന്നാണ് ഇവരുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News