ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ വളഞ്ഞ് ധര്‍ണ; പഞ്ചാബില്‍ സമരം കടുപ്പിച്ച് കര്‍ഷകസംഘടനകള്‍

പഞ്ചാബില്‍ സമരം കടുപ്പിച്ച് കര്‍ഷകസംഘടനകള്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ വളഞ്ഞ് ധര്‍ണ നടത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞെങ്കിലും കര്‍ഷകര്‍ പിന്‍മാറിയില്ല. പഞ്ചാബിലുള്‍പ്പെടെ 57 മണ്ഡലങ്ങളാണ് അവസാനഘട്ടമായ ജൂണ്‍ ഒന്നിന് ജനവിധി തേടുന്നത്. 57 മണ്ഡലങ്ങള്‍ ജനവിധി തേടുന്ന ഏഴാം ഘട്ടത്തില്‍റെ പ്രചാരണം മുന്നണികള്‍ ശക്തമാക്കുമ്പോഴാണ് ബിജെപിക്ക് കൂടുതല്‍ വെല്ലുവിളിയുയരത്തി കര്‍ഷക സമരം ശക്തമാകുന്നത്.

Also Read: പഠനക്യാമ്പിലെ കൂട്ടത്തല്ല്: അന്വേഷിക്കാന്‍ കെഎസ്‌യുവിന്റെ മൂന്നംഗ സമിതി

പഞ്ചാബിലെ 13 മണ്ഡലങ്ങളില്‍ അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സ്ഥാനാർഥികളുടെ വീട് കര്‍ഷകർ വളഞ്ഞത്. ജലന്ദറിലും പട്യാലയിലുമാണ് കർഷകര്‍ ധര്‍ണ നടത്തിയത്. ജലന്ദറിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം പിയുമായ സുശീല്‍ കുമാര്‍ റിംഗുവിന്റെ വീടിനു മുന്നില്‍ പന്തല്‍ കെട്ടി ധർണ നടത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞെങ്കിലും കർഷകര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. പഞ്ചാബിന്റെ അതിര്‍ത്തിയില്‍ കഴിഞ്ഞ 100 ലധികം ദിവസങ്ങളായി സമരം തുടരുന്ന കര്‍ഷകര്‍ക്കെതിരെ ക്രൂരമായ നടപടികളാണ് പോലീസ് സ്വീകരിച്ചത്. സമരം നടത്തിയ ചില കര്‍ഷകരെ വീട്ടു തടങ്കലിലാക്കി.

Also Read: കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

താങ്ങുവിലക്ക് നിയമസാധുത നൽകണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം തെരെഞ്ഞെടുപ്പിന് ശേഷവും തുടരാനാണ് കർഷക നേതാക്കളുടെ തീരുമാനം. ഹരിയാനയിലും പ്രതിഷേധം തുടരുകയാണ്. അതേ സമയം കര്‍ഷകരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞ ഘട്ടങ്ങളിലും പോളിങ് ശതമാനം ഇടിഞ്ഞതിനു പിന്നാലെ ഏഴാം ഘട്ടത്തില്‍ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍ കര്‍ഷകരുടെ സമരം ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News